Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചാലോട്-ഓണപ്പറമ്പ്- കണ്ണൂര്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. ബസ് അനുവദിക്കണം

ചാലോട്-ഓണപ്പറമ്പ്- കണ്ണൂര്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. ബസ് അനുവദിക്കണം

 ചാലോട്-ഓണപ്പറമ്പ്- കണ്ണൂര്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. ബസ് അനുവദിക്കണം
മയ്യില്‍:  ചാലോട്- പള്ളിപ്പറമ്പ്- എടക്കൈത്തോട്- ഓണപ്പറമ്പ് - കണ്ണൂര്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. ബസ് അനുവദിക്കണമെന്ന്  സ്പര്‍ശനം ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷികയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.  പ്രഭാത് വായനശാല ഹാളില്‍ നടന്ന പരിപാടി  കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വല്‍സന്‍ ഉദ്ഘാടനം ചെയ്തു. സ്പര്‍ശനം ചെയര്‍മാന്‍ കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പി.കെ. ദീപ, സെക്രട്ടറി എം.കെ. മനേഷ്, പി.കെ.വിശ്വനാഥന്‍,കെ.ആര്‍.ദിനേശ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.  സാമ്പത്തിക സാക്ഷരത എന്ന് വിഷയത്തില്‍ അമ്പിളി രാജേഷ് ക്ലാസ്സെടുത്തു. ഭാരവാഹികള്‍: എം.കെ.ചന്ദ്രന്‍(ചെയ) ഒ.വി.രാമചന്ദ്രന്‍(വൈസ്. ചെയ)  പി.കെ.വിശ്വനാഥന്‍(കണ്‍) കെ. ആര്‍. ദിനേശ്കുമാര്‍(ജോ. കണ്‍)

0/Post a Comment/Comments