Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കൊളച്ചേരി ഇ.പി.കൃഷ്ണന്‍നമ്പ്യാര്‍ സ്മാരക എല്‍.പി.സ്‌കൂളില്‍പഴമയുടെ പെരുമയില്‍ 'നാട്ടുപയമ'

കൊളച്ചേരി ഇ.പി.കൃഷ്ണന്‍നമ്പ്യാര്‍ സ്മാരക എല്‍.പി.സ്‌കൂളില്‍പഴമയുടെ പെരുമയില്‍ 'നാട്ടുപയമ'

 കൊളച്ചേരി:  പൂര്‍വ്വികരുടെ കാലത്തെ ജീവിത പശ്ചാത്തലത്തില്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ പ്രദര്‍ശനം നാട്ടുപയമയും നവീകരിച്ച കാഴ്ചപ്പുരയുടെ ഉദ്ഘാടനവും കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്‍ര് ടി.വി.ഷമീമ ഉദ്ഘാടനം ചെയ്തു.  ചാത്തമ്പള്ളി വിഷകണ്ടന്‍ തെയ്യത്തിന്റെ  പ്രധാന മുഹൂര്‍ത്തങ്ങളെ ആസ്പദമാക്കിശില്പി കൂക്കാനം സുരേന്ദ്രന്‍ നിര്‍മ്മിച്ച ശില്‍പങ്ങള്‍ ചിത്രകാരന്‍ ഗോവിന്ദന്‍ കണ്ണപുരം ഉ്ദഘാടനം ചെയ്തു.ചടങ്ങില്‍ കൊളച്ചേരി പഞ്ചായത്തിലെ റിസോഴ്്‌സ് മാപ്പ് പ്രകാശനം ബ്ലോക്ക് പഞ്ചായത്തംഗം ശ്രീധരന്‍ സംഘമിത്ര നിര്‍വഹിച്ചു.  പി.പി. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. സി.കമലാക്ഷി,  കെ.വി.പവിത്രന്‍, കെ.രാമകൃഷ്ണന്‍, കെ.വിശങ്കരന്‍, ടി.സുബ്രഹ്മണ്യം, പ്രഥമാധ്യാപകന്‍ വി.വി. ശ്രീനിവാസന്‍, നമിത പ്രദോഷ് എന്നിവര്‍ സംസാരിച്ചു. വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ളവര്‍ പ്രദര്‍ശനം കാണാനായെത്തി.


0/Post a Comment/Comments