കണ്ണാടിപ്പറമ്പില്‍ അപകടങ്ങള്‍ കൂടുന്നു: നടപടികള്‍ക്കായി ആവശ്യം ശക്തമാകുന്നു
19hari10 അടക്കിടെ അപകടങ്ങള്‍ ഉണ്ടാകുന്ന കണ്ണാടിപ്പറമ്പിലെ റോഡ്
മയ്യില്‍: അശാസ്്ത്രീയ നിര്‍മാണമാണ് കണ്ണാടിപ്പറമ്പിലെ അപകടങ്ങള്‍ക്കിടയാക്കുന്നതെന്ന് ഒരു വിഭാഗം പറയുമ്പോള്‍ അശ്രദ്ധമായ ഡ്രൈവിങ്ങാണ് വില്ലനെന്നാണ് മറ്റൊരുവിഭാഗം ഉന്നയിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചകള്‍ക്കിയിലെ നാല് അപകടങ്ങളാണ് കണ്ണാടിപ്പറമ്പ് ചര്‍ച്ചക്കിടയായത്. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നില്‍ ഈ മാസം മൂന്നിനുണ്ടായ അപകടത്തില്‍ ഒരു യുവാവ് മരണപ്പെടുകയും ഇതിനു പിന്നാലെ തുടര്‍ച്ചയായി സമാനമായ രണ്ട് അപകടങ്ങള്‍ ഉണ്ടാകുകയും ചെയ്തതാണ് പൊതു സമൂഹം റോഡിനെ അപലപിക്കാനിടയായത്. സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിലുടെ പ്രചരിക്കുകയാണ്. മിക്ക സംഭവങ്ങളും വാഹനത്തെ മറി കടക്കുന്നതിനിടെ സംഭവിച്ചതാണെന്നാണ് ക്യാമറയിലൂടെ തെളിയുന്നത്.
പ്രധാന കാരണങ്ങള്‍
ഇവിടെയുള്ള റോഡിന് വേണ്ടത്ര വീതിയില്ലാത്തതാണ് അപകടങ്ങളുണ്ടാകുന്നതിനിടയാക്കിയത്. റോഡ് മുറിച്ചു കടക്കുന്നതിനുള്ള പാത് വേയും അശാസ്ത്രീയമാണെന്നാണ് ആരോപണം. അശാസ്ത്രീയമായ ബസ് സ്റ്റോപ് ആണ് അപകടങ്ങള്‍ക്കിടയാക്കിയ മറ്റൊരു കാരണം. നിര്‍ത്തിയിട്ട ബസിന്റെ പിറകില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ മറി കടന്ന് മുന്നോട്ടേക്ക് എടുക്കുന്നതിനിടെയാണ് എതിര്‍ ദിശയില്‍ നിന്ന് വാഹനങ്ങള്‍ വരുന്നത് ശ്രദ്ധയില്‍ പ്പെടുക. വീതി കുറഞ്ഞ റോഡായതിനാല്‍ അരികിലേക്ക് നീക്കാനും സാധിക്കുകയില്ല. അപകടത്തില്‍പ്പെടുന്നവരിലേറെയും സ്‌കൂട്ടര്‍ യാത്രക്കാരാണ്.
ഡിവൈഡറുകള്‍ സ്ഥാപിക്കണം:
പ്രധാന ടൗണുകളിലുള്ളത് പോലെ ഡിവൈഡറുകള്‍ സ്ഥാപിച്ചാല്‍ അപകടങ്ങള്‍ കുറക്കാനാകും. വാഹനങ്ങള്‍ ഏറെ കൂടിയിട്ടും കണ്ണാടിപ്പറമ്പിലെ റോഡുകള്‍ക്ക് ആവശ്യമായ വീതി നിര്‍മിക്കാനായിട്ടില്ല.
അബ്ദുള്‍ റഹിമാന്‍ ഫാറൂഖ്, യാത്രക്കാരന്‍, കണ്ണാടിപ്പറമ്പ്
അപകടങ്ങള്‍ക്ക് കാരണം അശാസ്ത്രീയമായ ഡ്രൈവിങ്ങ്
അടുത്ത കാലത്തെ അപകടങ്ങളുടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അപകടങ്ങള്‍ ഏറെയും നടന്നത് അശ്രദ്ധമായ ഡ്രൈവിങ്ങ് മൂലമാണെന്ന് മനസ്സിലാകും. റോഡിന്‍രെ വീതി കുറവും അരികിലെ കുഴിയും പ്രശ്‌നങ്ങള്‍ക്ക് ആഴം കൂട്ടുന്നവയാണ്. അധികാരികള്‍ അടിയന്തിരമായി ഇടപെടണം.
എന്‍.വി. ലതീഷ് വാര്യര്‍, കണ്ണാടിപ്പറമ്പ് ധര്‍മശാസ്താ ക്ഷേത്രം
വിദഗ്ദ പരിശോധന നടത്തണം
അടിക്കടിയുണ്ടാകുന്ന കണ്ണാടിപ്പറമ്പിലെ അപകടങ്ങള്‍ പരിശോധിക്കണം. ഇവിടെയുള്ള പ്രധാന ഹൈസ്‌കൂളിനു മുന്നിലുണ്ടാകുന്ന അപകടങ്ങള്‍ ഇല്ലാതാക്കാന്‍ വിദ്യാലയം തുറക്കുന്നതിനു മുമ്പ് അധികൃതര്‍ നടപടിയെടുക്കണം
ബൈജു കോറോത്ത്, പൊതു പ്രവര്‍ത്തകന്‍.
ബോധവല്‍ക്കരണം ആവശ്യം
കണ്ണാടിപ്പറമ്പിലെ അപകടങ്ങള്‍ ഉണ്ടാകുന്നതിനെതിരെ ശാസ്ത്രീയ ബോധവത്കരണ പരിപാടികള്‍ വിവിധയിടങ്ങളില്‍ സംഘടിപ്പിക്കണം
പി.വി.ശശിധരന്‍, യൂണിറ്റ് സെക്രട്ടറി, വ്യാപാരി വ്യവസായി സമിതി , കണ്ണാടിപ്പറമ്പ്.
Post a Comment