Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

കണ്ണാടിപ്പറമ്പ് കൊറ്റാളി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ പൂരോത്സവ ചടങ്ങുകളും ഇന്നലെ മുതൽ (മാർച്ച് 23) ആരംഭിച്ച നാടുവലംവെപ്പും 31 വരെ നടക്കും. രാവിലെ പാളത്ത് കഴക പുരയിൽ നിന്നും പുതിയ ഭഗവതിയുടെ തിടമ്പും തിരുവായുധവും എഴുന്നള്ളിച്ചു.
തുടർന്ന് പൂവിടൽ ചടങ്ങിനു ശേഷം കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ എത്തി അനുവാദം വാങ്ങി വയപ്രം, പുല്ലൂപ്പി ഭാഗത്തേക്ക് നാടഴുന്നള്ളത്തു ആരംഭിച്ചു. ഇനി ഒൻപത് നാൾ പള്ളേരി, കോട്ടാഞ്ചേരി, മാതോടം, നൂഞ്ഞേരി, കായച്ചിറ, കിഴക്കേചേലേരി, വൈദ്യര് കണ്ടി, വളവിൽ ചേലേരി, കാരയാപ്പ്, കയ്യങ്കോട്, മാലോട്ട് എന്നീ ദേശങ്ങളിൽ വീടുകളിലെത്തി ശ്രീ ഭഗവതി അനുഗ്രഹം ചൊരിയും. പൂരോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസങ്ങളിലും നടതുറന്ന് രാവിലെ പൂവിടൽ ചടങ്ങ്, വൈകുന്നേരം പൂജയും, പൂവിന് വെള്ളം കൊടുക്കലും രാത്രി നാടെഴുന്നള്ളത്ത്, തിരിച്ചെഴുന്നള്ളത്ത് എന്നിവ ഉണ്ടായിരിക്കുന്നതാണ്. 30ന് നാടു വലംവെപ്പിന് ശേഷം പാളത്ത് കഴകപ്പുരയിൽ നിന്നും ശ്രീ കുറുംബ ഭഗവതിയുടെ തിടമ്പും തിരുവായുധവും ക്ഷേത്രത്തിലേക്കെഴുന്നള്ളിക്കും.
31 ന് രാത്രി പൂര ദിന ചടങ്ങുകൾക്ക് ശേഷം കഴകപ്പുരയിലേക്ക് തിരിച്ചെഴുന്നള്ളിക്കുന്നതോടെ പൂരോത്സവത്തിന് സമാപനമാവും.

0/Post a Comment/Comments