Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രം പൂര മഹോത്സവം നാളെ മുതൽ 31 വരെ

പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രം പൂര മഹോത്സവം നാളെ മുതൽ 31 വരെ

പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവം മാർച്ച് 25 മുതൽ 31 വരെ നടക്കും.

മാർച്ച് 25 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2. 48 മുതൽ 3. 08 വരെ ഉള്ള ശുഭമുഹൂർത്തത്തിൽ പൂവിടൽ 6 മണിക്ക് ദീപാരാധന 7 മണിക്ക് പൂജാദികർമ്മങ്ങൾ 7.30ന് പൂവിന് വെള്ളം കൊടുക്കൽ.

മാർച്ച് 26ന് 6 മണിക്ക് പൂവിടൽ, ദീപാരാധന 7 മണിക്ക് പൂജാദികർമ്മങ്ങൾ.7.30 ന് പൂവിന് വെള്ളം കൊടുക്കൽ.

മാർച്ച് 27ന് 6 മണിക്ക് പൂവിടൽ, ദീപാരാധന 7 മണിക്ക് പൂജാദികർമ്മങ്ങൾ.7.30 ന് പൂവിന് വെള്ളം കൊടുക്കൽ.

മാർച്ച് 28ന് 5 മണിക്ക് പണ്ടാരപുരയിൽ നിന്നും തിടമ്പും തിരുവായുധവും എഴുന്നള്ളിക്കൽ 6 മണിക്ക് പൂവിടൽ, ദീപാരാധന 7 മണിക്ക് പൂജാദികർമ്മങ്ങൾ.7.30 ന് പൂവിന് വെള്ളം കൊടുക്കൽ.

മാർച്ച് 29ന് 6 മണിക്ക് പൂവിടൽ, ദീപാരാധന 7 മണിക്ക് പൂജാദികർമ്മങ്ങൾ

മാർച്ച് 30ന് (6ാം വിളക്ക്) ചൊവ്വ വിളക്ക് അടിയന്തിരം

മാർച്ച് 31ന് ഉച്ചയ്ക്ക് 12 മണിക്ക് പൂരം കടവിൽ നിന്നും പൂരംകുളിയും പൂജാദി കർമ്മങ്ങളും തുടർന്ന് 4 കാരണവന്മാർ ദേവി ദേവന്മാരെ ശിരസ്സിലേന്തി ക്ഷേത്ര സന്നിധിയിലേക്ക് പുറപ്പാട്. ക്ഷേത്ര സന്നിധിയിൽ വെച്ച് പുവിടലും പുതിയ ഭഗവതിയുടെ പാദം കുളിപ്പിക്കലും കാമദേവനെ അയപ്പിക്കലും തുടർന്ന് പൂര മഹോത്സവം സമാപനം.

0/Post a Comment/Comments