മയ്യിൽ: വൃക്ക സംബന്ധമായ ചികിത്സയിലുള്ള ഇവ എയ്ഞ്ചലിന് കാഞ്ഞിരച്ചാൽ കലശ കമ്മിറ്റിയും, അസറിൻ ഗ്രൂപ്പ് ഓഫ് കമ്പനിയും ധനസഹായം കൈമാറി. 55100/- രൂപയാണ് വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ സാന്നിധ്യത്തിൽ ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറിയത്. ചടങ്ങിൽ ബാലകൃഷ്ണൻ താവോറത്ത്, ഷിജേഷ്, ടി.ആർ. ചന്ദ്രൻ, ബാലകൃഷ്ണൻ കൊന്നക്കാട്, എസ്. ബാലകൃഷ്ണൻ എന്നിവരും കലശ കമ്മിറ്റിയിലെ മറ്റ് അംഗങ്ങളും പങ്കെടുത്തു.

Post a Comment