Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂരിൽ പന്നിശല്യത്തിനെതിരെ സൗരോര്‍ജ്ജ വേലി

കുറ്റ്യാട്ടൂരിൽ പന്നിശല്യത്തിനെതിരെ സൗരോര്‍ജ്ജ വേലി

കുറ്റ്യാട്ടൂർ: കാര്‍ഷികവിളകള്‍ പന്നികളില്‍ നിന്നും സംരക്ഷിക്കാന്‍ കുറ്റിയാട്ടൂര്‍ പഞ്ചായത്തില്‍ 36 കര്‍ഷകരുടെ ആറേക്കര്‍ കൃഷി ഭൂമിയില്‍ സൗരോര്‍ജ്ജ വേലി സ്ഥാപിച്ചു. കോമക്കരി വയലില്‍ നടന്ന സൗരോര്‍ജ്ജവേലിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.നിജിലേഷ് പറമ്പന്‍ നിര്‍വഹിച്ചു. കോമക്കരി പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് വോലി സ്ഥാപിച്ചത്. വൈസ് പ്രസിഡന്റ് എം.വി.സുശീല അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എം. ഇന്ദിര, പാടശേഖര സമിതി സെക്രട്ടറി കെ.പി.വിജയന്‍ എന്നിവര്‍ സംസാരിച്ചു.


0/Post a Comment/Comments