Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL അംബേദ്‌കർ ഗ്രാമം പദ്ധതി; കുന്നുംകൈ നഗറിൽ ഒരു കോടി രൂപയുടെ വികസന പ്രവൃത്തികൾ പൂർത്തിയായി

അംബേദ്‌കർ ഗ്രാമം പദ്ധതി; കുന്നുംകൈ നഗറിൽ ഒരു കോടി രൂപയുടെ വികസന പ്രവൃത്തികൾ പൂർത്തിയായി

സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ 2023–24 വർഷത്തെ അംബേദ്‌കർ ഗ്രാമം പദ്ധതിയുടെ ഭാഗമായി അഴീക്കോട് നിയോജക മണ്ഡലത്തിലുള്ള ചിറക്കൽ കുന്നുംകൈ കിഴക്കേമൊട്ട നഗറിൽ ഒരു കോടി രൂപയുടെ വികസന പ്രവൃത്തികൾ പൂർത്തിയായി. പൂർത്തീകരണ ഉദ്‌ഘാടനം കെ.വി സുമേഷ് എം എൽ എ നിർവ്വഹിച്ചു. എസ്.സി, എസ്.ടി വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ധാരാളം പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെന്നും പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസനവും ജീവിത നിലവാരവും മെച്ചപ്പെടുത്താൻ സഹായകരമായെന്നും എം എൽ എ പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി റോഡ് നവീകരണം, കിണർ പരിപാലന പ്രവർത്തനങ്ങൾ, ഫുട്പാത്ത് നിർമാണം, വീടുകൾ സംരക്ഷിക്കുന്നതിന് കോൺക്രീറ്റ് റിട്ടെയ്‌നിംഗ് വാൾ നിർമ്മാണം, ഡ്രൈനേജ് സംവിധാനം എന്നിവ നടപ്പാക്കി. ജിഎസ്.ടി., സെന്റേജ് ചാർജ്, എൽ.ഡബ്ല്യു.എഫ് എന്നിവ ഉൾപ്പെടെ മൊത്തം ഒരു കോടി രൂപ ചിലവിലാണ് നിർമ്മിച്ചത്. പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്കായി കണ്ണൂർ ജില്ലാ നിർമ്മിതി കേന്ദ്രത്തെയാണ് ചുമതലപ്പെടുത്തിയത്.

ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കൊല്ലോൻ മോഹനൻ അധ്യക്ഷനായി. കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡൻ്റ് പി പ്രശാന്തൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം കൊടി പൊയിൽ മുസ്തഫ, ചിറക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ മോളി, ചിറക്കൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗം പി.വി നിധീഷ്, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പി എൻ നിലോഫർ, വാർഡ് അംഗം പി.പി സൽമത്ത്, പട്ടികജാതി വികസന ഓഫീസർ വി.വി അരുൺ, എസ് സി പ്രമോട്ടർ എ ഹർഷ, കെ പവിത്രൻ, കെ പ്രമോദ്, സിദ്ദിഖ് പുനക്കൽ, ടി ബാബു എന്നിവർ പങ്കെടുത്തു. 




0/Post a Comment/Comments