കുറ്റ്യാട്ടൂർ: കലാലയ കുറ്റ്യാട്ടൂർ ബാനറിൽ നവധ്വനി കതൃക്കോട്ട് സഹകരണത്തോടെ ശ്രീകൂർമ്പ കാവിനെ കുറിച്ച് ആദ്യമായി നിർമിച്ച കുറ്റ്യാട്ടൂരിലെ ശ്രീ കൂർമ്പ എന്ന വീഡിയോ ഗാനത്തിന്റെ റിലീസിങ് നടന്നു. കൂർമ്പകാവ് സ്ഥാനികൻ കതൃക്കോട്ട് മനീഷ് ആയത്താർ, എംബ്രോൻ വിഷ്ണു നാരായണൻ എന്നിവർ റിലീസിങ് നിർവഹിച്ചു. കൂർമ്പ കാവ് ട്രസ്റ്റ് സെക്രട്ടറി എം.പ്രകാശൻ അധ്യക്ഷത വഹിച്ചു സിനിമ _ കോമഡി താരം നവീൻ പനങ്കാവ് വിശിഷ്ടാതിഥിയായി. സജീവ് അരിയേരി,കെ.ഷാജി, ലിപിൻ നാരായണൻ, കെ.റീന എന്നിവർ പ്രസംഗിച്ചു. ഷാജി.കെ. ഗാനരചന, ക്യാമറ ലിപിൻ നാരായണനും നിർഹിച്ച വീഡിയോ ഗാനത്തിന്റെ സംവിധാനവും നിർമാണവും നിർവഹിച്ചത് മാധ്യമ പ്രവർത്തകനായ സജീവ് അരിയേരിയാണ്.

Post a Comment