ടൗണില്‍ ഗതാഗതം തടസ്സപ്പെടുത്തി സംഘര്‍ഷം: യാത്രക്കാര്‍ പ്രതിഷേധിച്ചു
പടം. 25hari60 മയ്യില്‍ ടൗണില്‍ ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയില്‍ ബസും പിക്കപ്പ്‌വാനും നിര്‍ത്തി വെച്ച് സംഘര്‍ഷത്തിലേര്‍പ്പെടുന്ന ജീവനക്കാര്‍
മയ്യില്‍: ഗതാഗതം തടസ്സപ്പെടുത്തി സ്വകാര്യ ബസ് ജീവനക്കാരും പിക്കപ്പ് വാനിലുള്ളവരും സംഘര്‍ഷമുണ്ടാക്കിയതില്‍ പ്രതിഷേധം. മയ്യില്‍ ടൗണില്‍ ചൊവ്വഴ്ച വൈകീട്ട്‌പോലീസ് സ്‌റ്റേഷന് സമീപത്തായുള്ള ബസ് സ്റ്റോപ്പിലാണ് സംഭവം. പാവന്നൂര്‍മെട്ട- കണ്ണൂര്‍ ആസ്പത്രി റൂട്ടിലോടുന്ന മെഹറിന്‍ ബസ് ജീവനക്കാരും ശ്രീകണ്ടാപുരത്തെ കെ.സി.ട്രേഡിങ്ങ് കമ്പനിയുടെ പിക്കപ്പ് വാനിലുള്ളവരുമാണ് വാഹനം നിര്‍ത്തിവെച്ച് വാക്കേറ്റവും കയ്യാങ്കളിയിലുമേര്‍പ്പെട്ടത്. വാഹനങ്ങള്‍ അരികു നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് സംഭവത്തിന് പിന്നിലെന്ന് പറയുന്നു. ഹാവാഹനങ്ങള്‍ റോഡില്‍ തടസ്സപ്പെടുത്തുന്നവെന്ന പരാതിയെ തുടര്‍ന്ന് മയ്യില്‍ പോലീസെത്തി ഇരുവാഹവനങ്ങളും സ്‌റ്റേഷനിലേക്കെടുത്തു. യാത്രക്കാരുടെ അവകാശങ്ങള്‍ പരിഗണിക്കാതെയുള്ള ജീവനക്കാരുടെ പെരുമാറ്റത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു.
Post a Comment