മയ്യില്‍: മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പുതുതായി നിര്‍മിച്ച മൂന്നു നില കെട്ടിത്തിന്റെ ഉദ്ഘാടനം എട്ടിന് നടത്തും. വൈകീട്ട് നാലിന് എം.വി. ഗോവിന്ദന്‍ എം.എല്‍.എ. ചടങ്ങ് നിര്‍വഹിക്കും. കിഫ്ബി ഫണ്ടില്‍ 3.9 കോടി രൂപ ചിലവിലാണ് ആധുനിക സൗകര്യങ്ങളുള്ള 18 ക്ലാസ്സുമുറികളോടുകൂടിയ കെട്ടിടം നിര്‍മിച്ചത്. സംഘാടക സമിതി യോഗം മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ പി.വി. മനോജ് അധ്യക്ഷത വഹിച്ചു.പി.ടി.എ. പ്രസിഡന്റ് കെ. അജയകുമാര്‍, പ്രിന്‍സിപ്പല്‍ കെ.മനോജ്, കെ.കെ. വിനോദ്കുമാര്‍, കെ.സി. സുനില്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍:സി.സി.വിനോദ്കുമാര്‍(ചെയ) കെ.മനോജ്(കണ്‍)
Post a Comment