![]() |
| എൽ ഡി എഫ് സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളി വാരം കടവ് റിംസ് ഇൻ്റർനാഷണൽ സ്കൂളിലെ ജീവനക്കാരോടൊപ്പം |
കണ്ണൂർ: വിവിധ സ്ഥാപനങ്ങളിലും സ്കൂളുകളിലും വോട്ടഭ്യർഥിക്കാനാണ് എൽഡിഎഫ് സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളി ചൊവ്വാഴ്ച സമയം കണ്ടെത്തിയത്. നഗരത്തിലെ പ്രമുഖ വ്യക്തികളെയും കണ്ടു. അതിനിടയിൽ ഒരു ന്യൂസ് ചാനൽ പരിപാടിയിലും പങ്കെടുത്തു. പയ്യാമ്പലം ഉറുസുലിൻ സീനിയർ ഹയർ സെക്കൻഡറി സ്കൂൾ, വാരം കടവ് റിംസ് ഇൻ്റർനാഷണൽ സ്കൂൾ, പാതിരിപ്പറമ്പ് അമല ഭവൻ എന്നിവ സന്ദർശിച്ചു.
വാരം കടവിൽ നിന്നാന്ന് പ്രചാരണം ആരംഭിച്ചത്.ഈ പ്രദേശത്തെ കുടിവെള്ളക്ഷാമം നാട്ടുകാർ ശ്രദ്ധയിൽ പെടുത്തി.
അമല ഭവനിൽ സിസ്റ്റർമാരായ മരീന, ഡെയ്സി, ഡെന്നീസ്, ഫാദർ ബിബിൻ മാത്യു എന്നിവർ സ്വീകരിച്ചു. അന്തേവാസികളുമായി സംസാരിച്ച ശേഷമാണ് മടങ്ങിയത്.
ഉറുസുലിൻ സീനിയർ ഹയർ സെക്കൻഡറിസ്കൂളിൽ സിസ്റ്റർമാരായ കുഞ്ഞന്നമ്മ ജോസഫ്, അർച്ചന പോൾ, ഷീബ, അഞ്ന എന്നിവരാണ് ഹൃദ്യയമായി സ്വീകരിച്ചത്. എന്നും വിളിപ്പുറത്തുള്ള മന്ത്രിയാണെന്നു വിജയിച്ചു വരണമെന്നും ആശംസിച്ചു.
വൈകീട്ട് എൽഡിഎഫ് ലോക്കൽ കൺവൻഷനുകളിലും പങ്കെടുത്തു.
എൽഡിഎഫ് നേതാക്കളായ പി പി അശോകൻ, പി കുട്ടി കൃഷ്ണൻ, ഒ ചന്ദ്രൻ, ഇ സുനിൽകുമാർ, കെ പി പ്രശാന്തൻ, മഹീന്ദ്രൻ, രാജേഷ് പ്രേം, എം കെ ദിനേശൻ, ഷാജി പടിഞ്ഞാറെകണ്ടി എന്നിവരും വിവിധ സ്ഥലങ്ങളിലുണ്ടായിരുന്നു.
![]() |
| എൽ ഡി എഫ് സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളിമേലെ ചൊവ്വ അമലഭവനിൽ |
![]() |
| എൽ ഡി എഫ് സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളി പയ്യാമ്പലം ഉറുസുലിൻ സീനിയർ ഹയർ സെക്കൻഡറിസ്കൂളിൽ |



Post a Comment