മയ്യില്‍: നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട് സ്‌പെഷ്യല്‍ പോലീസ് മയ്യിലില്‍ ക്യാമ്പ് തുടങ്ങി. ഇന്‍സ്‌പെക്ടര്‍ എ. ശല്‍വരാജിന്റെ നേതൃത്വത്തിലുള്ള 80 അംഗ പോലീസ് സംഘമാണ് മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്യാമ്പ് തുടങ്ങിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള ഉത്തരവുമായിട്ടാണ് കോയമ്പത്തൂരില്‍ നിന്ന്ും സംഘം മയ്യില്‍ പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്ത് വിദ്യാലയത്തിലെത്തിയത്. മയ്യില്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ അതി സുരക്ഷാ ബൂത്തുകള്‍ റിപ്പോര്‍ട്ട് ചെയ്ത പോളിങ്ങ് സ്‌റ്റേഷനിലേക്കാണിവരെ വിന്യസിക്കുക. മലപ്പട്ടം,കൊളച്ചേരി, കുറ്റിയാട്ടുര്‍, മയ്യില്‍, നാറാത്ത് പഞ്ചായത്തുകളിലെ ബൂത്തുകളിലാണ് സേവനം ഉണ്ടാകുക. ഏപ്രില്‍ പത്തിനാണ് സേവനം പൂര്‍ത്തിയാക്കി സംഘം മടങ്ങുക. കര്‍ണാടകയില്‍ നിന്നുള്ള 60 സംഘവും ഉടനെത്തുമെന്നാണറിയുന്നത്.
Post a Comment