Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ആര്‍ഷ സംസ്‌കാര ഭാരതി കണ്ണാടിപ്പറമ്പ് വള്ളുവന്‍കടവ് മുത്തപ്പന്‍ മടപ്പുരയിൽ വനിതാ ദിനത്തില്‍ 108 വനിതകളുടെ നാരായണീയ പാരായണ യജ്ഞം

ആര്‍ഷ സംസ്‌കാര ഭാരതി കണ്ണാടിപ്പറമ്പ് വള്ളുവന്‍കടവ് മുത്തപ്പന്‍ മടപ്പുരയിൽ വനിതാ ദിനത്തില്‍ 108 വനിതകളുടെ നാരായണീയ പാരായണ യജ്ഞം

മയ്യില്‍: ആര്‍ഷ സംസ്‌കാര ഭാരതി വനിതാ ദിനത്തില്‍ 108 വനിതകളുടെ നാരായണീയ പാരായണ യജ്ഞവും തത്ത്വ വിശകലന പ്രഭാഷണവും നടത്തി. കണ്ണാടിപ്പറമ്പ് വള്ളുവന്‍കടവ് മുത്തപ്പന്‍ മടപ്പുരയില്‍ നടന്ന സമാപന പരിപാടി മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ഡയരക്ടര്‍ കെ.സി. സോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍.രാധാകൃഷ്ണന്‍, തന്നിമംഗലത്ത് ഉണ്ണിക്കൃഷ്ണന്‍ വാര്യര്‍, മുരളീധര വാര്യര്‍ കല്ല്യാശ്ശേരി, എ.കെ.നാരായണന്‍ നമ്പൂതിരി കൈതപ്രം എന്നിവര്‍ തത്ത്വ വിശകലനം അവതരിപ്പിച്ചു. നാരായണീയ പാരായണ മല്‍സരത്തില്‍ തെരൂര്‍ മഹാദേവ ക്ഷേത്രം നാരായണീയ സമിതി ഒന്നാം സ്ഥാനം നേടി. വി.വി. മുരളീധര വാര്യര്‍, എം.കെ. രമേശന്‍, ലക്ഷ്മണന്‍ മടയന്‍ എന്നിവര്‍ സംസാരിച്ചു.

0/Post a Comment/Comments