നാടിന് വാര്‍ത്തകളെത്തിച്ച കേളമ്പേത്ത് ഓര്‍മയായി
മയ്യില്‍: പുറം ലോകത്തെ വായനയിലൂടെ നാടുമായി ബന്ധിപ്പിച്ച വി.കെ.നാരായണന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ നൂറു കണക്കിനാളുകള്‍ പെരുമാച്ചേരിയിലെത്തി. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, കാര്‍ഷിക മേഖലയിലെ നിറസാന്നിധ്യമാണ് വിടവാങ്ങിയത്.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ നാരായണനെ ഉറ്റവരും മുതിര്‍ന്നവരും സ്‌നേഹത്തോടെ വിളിച്ചിരുന്നത് കേളമ്പേത്ത് എന്നു മാത്രമായിരുന്നു. ആറ് പതിറ്റാണ്ട് മുമ്പ് പുലര്‍ച്ചെ മുതല്‍ മാതൃഭൂമി പത്രവുമായി വിദൂര ദേശങ്ങളില്‍ വരെ നടന്നെത്തുക പതിവായിരുന്നു. കൊളച്ചേരി മുക്കിലെത്തുന്ന പത്രക്കെട്ടുകള്‍ ചുമന്ന് എട്ട് കിലോമീറ്റര്‍ ദൂരം പിന്നിട്ട് ചെക്കിക്കുളം വരെയെത്തിക്കുക കേളമ്പേത്തായിരുന്നു. മയ്യില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, പഞ്ചായത്തംഗം, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, കൊളച്ചേരി ബ്ലോക്ക് പ്രസിഡന്റ്, മന്ദമ്പേത്ത് മടപ്പുര മുത്തപ്പന്‍ ക്ഷേത്രം പ്രസിഡന്റ്, പെരുമാച്ചേരി ഇളനീര്‍ മഠം സെക്രട്ടറി, പെരുമാച്ചേരി ഗാന്ധി സ്മാരക നായനശാലയുടെ സ്ഥാപകന്‍, ഇരിക്കൂര്‍ ബ്ലോക്ക് ബില്‍ഡിങ്ങ് സൊസൈറ്റി പ്രസിഡന്റ് തുടങ്ങി പെരുമാച്ചേരിയിലെയും പഞ്ചായത്തിലെയും നിരവധി സംഘടനകളുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊട്ടിയൂര്‍ ഇളനീര്‍ സേവാ സംഘം കാരണവരായിരുന്നു. പ്രദേശത്തെ ഏത് അടിയന്തിര വാര്‍ത്തകള്‍ പത്രമോഫീസിലെത്തിക്കന്നതും വി.കെ. നാരായണന് എന്നും ജാഗ്രത കാട്ടിയിരുന്നു. അനുശോചന യോഗത്തില്‍ അഡ്വ. കെ.സി. ഗണേശന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്‍ര് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ്, തളിപ്പറമ്പ് മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.കെ.ശ്യാമള, ടി.കെ. ഗോവിന്ദന്‍, രജിത്ത് നാറാത്ത്, കെ.പി.ശശിധരന്‍, സി.എച്.മൊയ്തീന്‍കുട്ടി, കെ.പി. ബാലകൃഷ്ണന്‍, കെ.കെ. സോമന്‍, പി.ശിവരാമന്‍, ഒ.സി. പ്രദീപ് കുമാര്‍, കൃഷ്ണന്‍ പെരുമാച്ചേരി എന്നിവര്‍ സംസാരിച്ചു.
Post a Comment