Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 എല്‍.ഡി.എഫ്. കണ്ടക്കൈ ലോക്കല്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
മയ്യില്‍:  തളിപ്പറമ്പ് മണ്ഡലത്തിലെ ഇടുതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പി.കെ. ശ്യാമളയുടെ തിരഞ്ഞെടുപ്പ് പ്രചരാണാര്‍ഥം കണ്ടക്കൈ ലോക്കല്‍ കമ്മിറ്റി കണ്‍വെന്‍ഷന്‍ നടത്തി.  പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.  കെ.സി. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി പി.കെ. ശ്യാമള, കെ.സി. രാമചന്ദ്രന്‍, കെ. പ്രഭാകരന്‍, പി.വല്‍സലന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ.സി. സുരേഷ് (ചെയ) കെ.സി. രാമചന്ദ്രന്‍(വൈസ്.ചെയ)  പി. വല്‍സലന്‍(കണ്‍)സി.ശ്രീജിത്ത്, സി.ലക്ഷ്മണന്‍( ജോ.കണ്‍)

നാറാത്ത് കണ്‍വെന്‍ഷന്‍
നാറാത്ത്: എല്‍.ഡി.എഫ്. നാറാത്ത് ലോക്കല്‍ കണ്‍വെന്‍ഷന്‍ ടി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. അരക്കന്‍ ബാലന്‍ അധ്യക്ഷത വഹിച്ചു.അഴീക്കോട് മണ്ഡല സ്ഥാനാര്‍ഥി കെ.വി. സുമേഷ്,  ടി.സി. ഗോപാലകൃഷ്ണന്‍,  പി. പവിത്രന്‍, അരക്കന്‍ പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.  ഭാരവാഹികള്‍: പി.പി. സോമന്‍(ചെയ)ടി.സി. ഗോപാലകൃഷ്ണന്‍( വൈസ്. ചെയ)  എന്‍. അശോകന്‍(കണ്‍)  അരക്കന്‍ പുരുഷോത്തമന്‍, ടി.ലീല(ജോ. കണ്‍)

0/Post a Comment/Comments