Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വര്‍ഗീയതയെ പ്രതിരോധിക്കുന്നത് പൊതു ഇടങ്ങളാണ്: എം.വി.ഗോവിന്ദന്‍

വര്‍ഗീയതയെ പ്രതിരോധിക്കുന്നത് പൊതു ഇടങ്ങളാണ്: എം.വി.ഗോവിന്ദന്‍

മയ്യില്‍: വര്‍ഗീയതയെ പ്രതിരോധിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് പൊതുഇടങ്ങളാണെന്നും അവയെ സംരക്ഷിക്കേണ്ട ബാധ്യത ജനാധിപത്യ സംവിധാനങ്ങള്‍ക്കാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. പൊതു ഇടങ്ങളില്‍ പ്രധാനമായ വിദ്യാലയങ്ങള്‍ക്കായി കിഫ്ബിയിലൂടെയാണ് ലോകത്തിന് മാതൃകയാകുന്ന രീതിയില്‍ കെട്ടിം പണിയാനായത്. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 3.3 കോടി രൂപ ചിലവില്‍ നിര്‍മിച്ച് 18 ക്ലാസ്സു മുറികളുടെ കെട്ടി സമുച്ചയം ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ധേഹം. മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. വിദ്യാകിരണം കോര്‍ഡിനേറ്റര്‍ കെ.സി. സുധീര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം മോഹനന്‍ മൂത്തേടത്ത്, പഞ്ചായത്തംഗം സി.സന്ധ്യ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.കെ.രവീന്ദ്രന്‍, കെ.സി.ഹരികൃഷ്ണന്‍, എന്‍.അനില്‍കുമാര്‍, സി.എച്.മൊയ്തീന്‍കുട്ടി,കെ.സി.രാമചന്ദ്രന്‍,കെ.പ്രഭാകരന്‍,കെ.അജയകുമാര്‍,സി.പത്മനാഭന്‍,പ്രിന്‍സിപ്പല്‍ പി.വി.മനോജ്, പ്രഥമാധ്യാപകന്‍ പി.വി.മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.



0/Post a Comment/Comments