Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യില്‍ കരയോഗത്തിന് സ്വന്തം കെട്ടിടമുയരും: ഭൂമിദാനവുമായി ആര്‍.ഭാസ്‌കരന്‍ നമ്പ്യാര്‍

മയ്യില്‍ കരയോഗത്തിന് സ്വന്തം കെട്ടിടമുയരും: ഭൂമിദാനവുമായി ആര്‍.ഭാസ്‌കരന്‍ നമ്പ്യാര്‍

മയ്യില്‍: പതിറ്റാണ്ടുകള്‍ പിന്നിട്ട മയ്യില്‍ നായര്‍ സര്‍വീസ് സൊസൈറ്റി(എന്‍.എസ്.എസ്)ക്ക് സ്വന്തം ഭൂമിയില്‍ കെട്ടിടമുയരും. മയ്യിലെ മുതിര്‍ന്ന എന്‍.എസ്എസ്.അംഗം ആര്‍.ഭാസ്‌കരന്‍ നമ്പ്യാരാണ് അഞ്ച് സെന്റ് ഭൂമി എന്‍.എസ്.എസിന് നല്‍കിയതായുള്ള ആധാരം കൈമാറിയത്. ഭാസ്‌കരന്‍ നമ്പ്യാരുടെ വീട്ടില്‍ നടന്ന പരിപാടിയില്‍ കരയോഗം യൂണിറ്റ് പ്രസിഡന്റ് എ.കെ.ബാലന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രിന്‍സിപ്പല്‍ എം.വി. കുഞ്ഞിരാമന്‍ നമ്പ്യാര്‍ ഭാസ്‌കരന്‍ നമ്പ്യാരെ പൊന്നാടയണിയിച്ച് ആദരിച്ചു.. ആര്‍. ദിവാകരന്‍ നമ്പ്യാര്‍, കെ.ടി.പത്മനാഭന്‍ നമ്പ്യാര്‍, കെ.പി.ഭാര്‍ഗവിയമ്മ, ആര്‍.ചന്ദ്രമതി, എ.കെ.രാജ്‌മോഹന്‍, പി.വി.കോമളവല്ലി, മുരളീധരന്‍ നമ്പ്യാര്‍, ബാലഗോപാലന്‍ നമ്പ്യാര്‍, ഒ.ടി.ജനാര്‍ദ്ധനന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.


0/Post a Comment/Comments