Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മേൽപാലങ്ങളുടെ നിർമാണം തുടങ്ങി താമസിയാതെ കണ്ണൂർ നഗരത്തിലെ കുരുക്കഴിയും

മേൽപാലങ്ങളുടെ നിർമാണം തുടങ്ങി താമസിയാതെ കണ്ണൂർ നഗരത്തിലെ കുരുക്കഴിയും

കണ്ണൂർ നഗരത്തിലെ ഗതാഗത കുരുക്കഴിക്കാനായി നിർമിക്കുന്ന രണ്ട് മേൽപാലങ്ങളുടെ പണി ദ്രുതഗതിയിലായി. മേലെ ചൊവ്വയിലും തെക്കി ബസാറിൽ നിന്ന് കൾടാക്സിലേക്കുമാണ് പാലങ്ങൾ വരുന്നത്
മേലെ ചൊവ്വയിലെ പാലം നിർമാണം ആരംഭിച്ചു. ഗതാഗത കുരുക്ക് പരമാവധി ഒഴിവാക്കികൊണ്ട് ഊരാളുങ്കൽ സൊസൈറ്റിയാണ് നിർമാണം നടത്തുന്നത്. ഫ്ളൈ ഓവറിൻ്റെ നീളം 424. 60 മീറ്ററാണ്. 600 മീറ്റർ പുതിയ സർവീസ് റോഡുമുണ്ട്. തലശ്ശേരി, കൂത്തുപറമ്പ് ഭാഗത്തേക്ക് പാലം വഴിയും മട്ടന്നൂർ ഭാഗത്തേക്ക് അപ്രോച്ച് റോഡ് വഴി തിരിഞ്ഞു പോകാൻ പാകത്തിലാണ് പാലവും റോഡും നിർമിക്കുന്നത്.. എൽ ഡി എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ ഒരു വർഷത്തിനകം പാലത്തിൻ്റെ നിർമാണം പൂർത്തിയാവും.
തെക്കീ ബസാർ മുതൽ ചേമ്പർ ഹാൾവരെ നീളുന്ന1093 മീറ്റർ ദൈർഘ്യമുള്ള ഫ്ലൈ ഓവർ പദ്ധതിക്കെതിരെ വികസന വിരോധികൾ ഉയർത്തിയ എതിർപ്പുകൾ മറി കടന്നു നിർമാണത്തിലേക്ക് കടക്കുകയാണ്. പദ്ധതിക്ക് 130 കോടി രൂപയുടെ അംഗീകാരം സർക്കാർ നേരത്തെ നൽകിയിരുന്നു. കിംസ്റ്റ് ആശുപത്രിക്ക് സമീപത്ത് നിന്ന് തുടങ്ങി ട്രെയിനിങ്ങ് സ്കൂളിന് സമീപം അവസാനിക്കുന്ന പാലത്തിന് 10 മീറ്ററാണ് വീതി. ഇരു വശങ്ങളിലും സർവീസ് റോഡും നടപ്പാതയും ഉണ്ടായിരിക്കും. 80 ശതമാനം സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു. നഗരത്തിൻ്റെ വികസനത്തിന് നേതൃത്വം നൽകേണ്ട മുൻമേയറടക്കമുള്ളവർ എതിർപ്പുമായി മുന്നിൽ നിന്നതായിരുന്നു പദ്ധതി വൈകാൻ കാരണമായത്. 60 ൽ പരം ഹരജികളാണ് പദ്ധതിയുടെ സ്ഥലമെടുപ്പ് തടസ്സപ്പെടുത്താനായി നൽകിയത്. അതിൽ ഭൂരിപക്ഷത്തിനും പരിഹാരം കണ്ടു ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ നീക്കുന്നതിനുള്ള നടപടി ആരംഭിച്ചു. മന്ത്രി രാമചന്ദ്രൻ കടന്ന പള്ളിയുടെ ആവശ്യപ്രകാരം
കിഫ്ബിവഴിയാണ് സർക്കാർ സാമ്പത്തിക സഹായം നൽകുന്നത്. ഉടൻ നിർമാണത്തിലേക്ക് കടക്കും.
യു ഡി എഫ് സർക്കാർ അധികാരത്തിൽ വന്നാൽ കിഫ്ബിയടക്കം അവസാനിപ്പിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങിനെ സംഭവിച്ചാൽ കണ്ണൂരിൻ്റെ ഗതാഗത കുരുക്കഴിക്കാനുള്ള സ്വപ്ന പദ്ധതികൾ അവതാളത്തിലാവും. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞു നിർമാണം അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുമെന്ന കാര്യത്തിലും തർക്കമില്ല.

0/Post a Comment/Comments