അഴീക്കോട് : കേരളം ആർജിച്ച വികസന നേട്ടങ്ങൾ കഥയും സിനിമയുമായി ബിഗ് സ്ക്രീനിൽ തെളിഞ്ഞപ്പോൾ പഴയ കാലത്തിൽ നിന്നും നവകേരളത്തിലേക്കുള്ള സഞ്ചാരത്തിന്റെ അടയാളപ്പെടുത്തലായി മാറി ജി എസ് പ്രദീപിന്റെ അശ്വമേധം പരിപാടി.അഴീക്കോട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ വി സുമേഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായാണ് പള്ളിക്കുന്ന് അച്യുത് വില്ലയിൽ പരിപാടി സംഘടിപ്പിച്ചത്. കേരളം ഇന്നുവരെ സ്വന്തമാക്കിയ വികസന നേട്ടങ്ങൾ വിവരിച്ചും വിജ്ഞാനം പകരുന്ന ചോദ്യങ്ങൾ കാണികളോട് ചോദിച്ചും ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് കളം നിറഞ്ഞു. എൽഡി എഫ് സർക്കാർ അഴീക്കോട് മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും അശ്വമേധം ആഴത്തിൽ ചർച്ച ചെയ്തു. കെ വി സുമേഷ് എം എൽ എ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

Post a Comment