മയ്യില്‍: അരിമ്പ്ര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മഹോത്സനം മാര്‍ച്ച് 20, 21,22 തീയ്യതകളിലായി നടത്തും. തന്ത്രി നടുവത്ത് വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. 20-ന് വൈകീട്ട് നാലിന് കലവറ നിറക്കല്‍ ഘോഷയാത്ര. തുടര്‍ന്ന് തൃക്കോവിലപ്പന്‍ മാതൃസമിതി അവതരിപ്പിക്കുന്ന ഭജന്‍സ്. 21-ന് പുലര്‍ച്ചെ വിശേഷാല്‍ പുജകള്‍. ആറിന് നാരായണീയ പാരായണം, വൈകീട്ട് ദീപാരാധന, തുരുവത്താഴ പൂജ. രാത്രി ഏഴിന് പ്രസാദ സദ്യ.എട്ടിന് നൃത്ത സംഗീത വിരുന്ന്. 22-ന് രാവിലെ ക്ഷേത്രം മാതൃസമിതിയുടെ സഹസ്ര നാമം. ഉച്ചക്ക് കേളികൊട്ട്. തുടര്‍ന്ന് തായമ്പക.ഉച്ച് 12-ന് പ്രസാദ സദ്യ. വൈകീട്ട് ആറിന് പഞ്ചവാദ്യം. ഏഴിന് തിടമ്പ് നൃത്തം.

Post a Comment