Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധം: തളിപ്പറമ്പില്‍ സ്വതന്ത്രനായി കെ.പി. അബ്ദുസലാമും രംഗത്ത്

കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധം: തളിപ്പറമ്പില്‍ സ്വതന്ത്രനായി കെ.പി. അബ്ദുസലാമും രംഗത്ത്


മയ്യില്‍:  ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ നിയമസഭയിലെത്തിക്കാന്‍ മുച്ചക്ര വാഹനത്തില്‍ വോട്ടഭ്യര്‍ഥിച്ച് കെ.പി. അബ്ദുള്‍ സലാം. സംസ്താന രാഷ്ട്രീയത്തില്‍ വരെ ശ്രദ്ധേയമായ തളിപ്പറമ്പിലാണ് കോണ്‍ഗ്രസിന്റെ നിലപാടില്‍ പ്രതിഷേധിത്താണ് നാറാത്ത് സ്വദേശി കെ.പി. അബ്ദുള്‍ സലാം സ്വതന്ത്രനായി മല്‍സരിക്കാനിറങ്ങിയത്.  തിരഞ്ഞെടുപ്പില്‍
 ഭിന്നശേഷിക്കാര്‍ക്ക് സംവരണം നല്‍കുക,  വേണ്ടത്ര പരിഗണന നല്‍കുക,  ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇദ്ധേഹം വോട്ടഭ്യര്‍ഥിക്കുന്നത്.  കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തനിക്ക് കടുത്ത അവഗണനയാണ് പാര്‍ട്ടിയില്‍ നിന്നുണ്ടായതെന്നും കൂടുമാറിയത്തെിയ ആള്‍ക്ക് സീറ്റ് നല്‍കിയ കോണ്‍ഗ്രസിന്റെ നടപടിയിലും കടുത്ത പ്രതിഷേധവും അറിയിച്ചു. അത്തര്‍ വില്‍പ്പനയാണ് കെ.പി. അബ്ദുള്‍ സലാമിന്റെ ഉപജീവന മാര്‍ഗം.  അത്ഭുത ദ്വുീപ് സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

0/Post a Comment/Comments