കണ്ണൂർ: സ്ത്രീകളുടെ ഉന്നമനത്തിനായി കൃഷ്ണ ജ്വൽസും, കൃഷ്ണ ബീച്ച് റിസോർട്ടും ശിവോഹം ടെമ്പിൾ ഓഫ് കോൺഷ്യസ്നെസ് ട്രസ്റ്റും വർഷംതോറും നൽകിവരുന്ന, കൃഷ്ണ ബീച്ച് റിസോർട്ടിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും, കൃഷ്ണ ജ്വൽസിന്റെ മാനേജിംഗ് പാർട്ണറും ആയ ഡോ. സി.വി രവീന്ദ്രനാഥ് രൂപകൽപ്പന ചെയ്ത സ്ത്രീശക്തി പുരസ്കാരം കൃഷ്ണ ബീച്ച് റിസോർട്ടിൽ വച്ച് നടന്ന ചടങ്ങിൽ വിതരണം ചെയ്തു. കണ്ണൂർ മുനിസിപ്പൽ കോപ്പറേഷൻ മേയർ അഡ്വക്കേറ്റ് പി ഇന്ദിര പുരസ്കാരം നൽകി. മുൻ നഗരസഭ ചെയർപേഴ്സൺ എംസി ശ്രീജ, കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ദീപ. പി, കണ്ണൂർ കോർപ്പറേഷൻ മുൻ കൗൺസിലർ ഇ. ടി സാവിത്രി, പ്രശസ്ത നോവലിസ്റ്റും ഗവ. ബ്രണ്ണൻ കോളേജ് പ്രൊഫസറുമായ ഡോ. ആർ.രാജശ്രീ, ചിന്മയ വിദ്യാലയ മുൻ വൈസ് പ്രിൻസിപ്പാൾ പ്രമീള എം നാണു, ഇന്റർനാഷണൽ അത്ലറ്റ് ജെമ്മ ജോസഫ്, ഓപ്പറേഷൻ ഹെഡ്, വാസുലാൽ ഇന്റർനാഷണൽ, മയ്യിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മാനേജ്മെന്റ് സ്റ്റഡീസ് ഫാക്കൽറ്റി, ഡോ.ദിവ്യ സുധാകർ, തലശ്ശേരി സാറു റോസീന ബോട്ടിക് സ്ഥാപക സാറു റോസീന എന്നിവരെയാണ് സ്ത്രീ ശക്തി നൽകി ആദരിച്ചത്.

Post a Comment