കൊളച്ചേരി : മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് ശേഷം പ്രസിദ്ധീകരിച്ചവോട്ടർപട്ടികയുടെ പരിശോധനയ്ക്ക് വേണ്ടി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. കമ്പിൽ എം എൻ. ചേലേരി സ്മാരക മന്ദിരത്തിൽ നടന്ന പരിപാടി കെ.പി.സി.സി. മെമ്പറുംയൂത്ത് കോൺഗ്രസ് സംസ്ഥാന സിക്രട്ടറിയുമായ വി.പി അബ്ദുൾ റഷീദ് ഉൽഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് കെ പി. ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് ടി.പി.സുമേഷ് അദ്ധ്യക്ഷത വഹിച്ചു. എം.ടി. അനീഷ് , സി.കെ. സിദീഖ് എന്നിവർ സംസാരിച്ചു.

Post a Comment