Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സാംസ്കാരിക പ്രവർത്തക സംഗമം നടത്തി

സാംസ്കാരിക പ്രവർത്തക സംഗമം നടത്തി

കണ്ണൂർ: സ്വപ്നം ആർട്ടിസ്റ്റ്സ് വെൽഫെയർ ഫൗണ്ടേഷനും സംസ്കാര ആർട്ടിസ്റ്റ്സ് വെൽഫെയർ ട്രസ്റ്റും സംയുക്താഭിമുഖ്യത്തിൽ സാംസ്കാരിക പ്രവർത്തക സംഗമം നടത്തി.

ക്ഷേത്രകല അക്കാദമി ചെയർമാൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കെ. എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മാർച്ച് അവസാനവാരം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഉത്തര മേഖലാതല ഗാന നിലാവ് നടത്തും. പരിപാടിയിൽ സംഗീത മേഖലയിൽ ഒന്നാം സ്ഥാനം നേടിയ സ്കൂൾ കലോത്സവ വിജയികളെ അനുമോദിക്കും. ചടങ്ങിൽ ഫൗണ്ടേഷൻ ചീഫ് എക്സി. ഓഫീസർ ജി. വിശാഖനെ ആദരിച്ചു. ഫൗണ്ടേഷൻ ചെയർമാൻ രാജേഷ് പാലങ്ങാട്ട്, ആർട്ടിസ്റ്റ് ശശികല, ടി.കെ. സരസമ്മ എന്നിവർ പ്രസംഗിച്ചു.

0/Post a Comment/Comments