Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ചിറക്കലിൽ വിവിധ സ്ഥാപനങ്ങൾക്ക് 25000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ചിറക്കലിൽ വിവിധ സ്ഥാപനങ്ങൾക്ക് 25000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചിറക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പുഴാതിയിൽ പ്രവർത്തിച്ചു വരുന്ന അപ്പൂസ് ബേക്കറി മാനുഫാക്ച്ചറിങ് യൂണിറ്റിന് 15000 രൂപയും എസ്. എം ഡെന്റൽ സൊല്യൂഷൻ എന്ന സ്ഥാപനത്തിന് 5000 രൂപയും ചിറക്കലിൽ പ്രവർത്തിച്ചു വരുന്ന കസ്തൂർബ പബ്ലിക് സ്കൂളിന് 5000 രൂപയും പിഴ ചുമത്തി.പുതിയ തെരുവിൽ പ്രവർത്തിച്ചു വരുന്ന അപ്പൂസ് ബേക്കറിയുടെ പുഴാതിയിൽ സ്ഥിതി ചെയ്യുന്ന മാനുഫാക്ച്ചറിങ് യൂണിറ്റിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ ഒന്നാം നിലയിൽ നൂറോളം ചാക്കുകളിൽ ഭക്ഷണാവാശിഷ്ടങ്ങളും കാലാവധി കഴിഞ്ഞ ബേക്കറി ഐറ്റംസുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഒന്നിച്ചു കൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. മാലിന്യങ്ങൾ പുഴു അരിച്ച നിലയിലും ഒന്നാം നിലയിലേക്ക് കയറാൻ പറ്റാത്ത വിധം ദുർഗന്ധം പരത്തുന്ന അവസ്ഥയിലുമാണ് മാലിന്യങ്ങൾ കണ്ടെത്തിയത്. സ്ഥാപനത്തിൽ നിന്നും ഹരിതകർമ്മ സേനയ്ക്ക് മാലിന്യങ്ങൾ കൈമാറുന്നില്ല എന്നും പരിശോധനയിൽ സ്‌ക്വാഡ് കണ്ടെത്തി. മാലിന്യങ്ങൾ വേർതിരിച്ചു ഹരിത കർമ്മ സേനയ്ക്ക് കൈമാറാത്തതിനും ജൈവ അജൈവ മാലിന്യങ്ങൾ ഒന്നിച്ചു കൂട്ടിയിട്ടതിനും സ്ഥാപനവും പരിസര പ്രദേശവും വൃത്തിയായി സംരക്ഷിക്കാത്തതിനും സ്ഥാപനത്തിന് കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം 15000 രൂപ പിഴ ചുമത്തി. എസ്. എം ഡെന്റൽ സൊല്യൂഷൻ എന്ന സ്ഥാപനത്തിന് പ്ലാസ്റ്റർ ഓഫ് പാരിസ് ഉൾപ്പെടെയുള്ള മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും സ്ഥാപനത്തിന്റെ അകത്തുള്ള ടാങ്കിൽ കൂട്ടിയിട്ടതിന് 5000 രൂപ പിഴയിട്ടു. കസ്തൂർബ പബ്ലിക് സ്കൂളിന് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ബാസ്കറ്റ് ബോൾ കോർട്ടിന് സമീപം നിർമ്മിച്ച ടാങ്കിൽ കൂട്ടിയിട്ട് കത്തിച്ചതിന് 5000 രൂപയും പിഴയിട്ടു. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, ചിറക്കൽ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ജിഷാൻ എം എം വി തുടങ്ങിയവർ പങ്കെടുത്തു.

0/Post a Comment/Comments