Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ജല്‍ജീവന്‍ മിഷന്‍ ഗാര്‍ഹിക കണക്ഷന് ഒരു കിലോമീറ്റര്‍ റോഡില്‍ വെട്ടി പൊളിച്ചത് 25 ഇടങ്ങളില്‍: പൊടി പാറിയും ഗതാഗത തടസ്സത്തിലും പൊറുതി മുട്ടി ജനം

ജല്‍ജീവന്‍ മിഷന്‍ ഗാര്‍ഹിക കണക്ഷന് ഒരു കിലോമീറ്റര്‍ റോഡില്‍ വെട്ടി പൊളിച്ചത് 25 ഇടങ്ങളില്‍: പൊടി പാറിയും ഗതാഗത തടസ്സത്തിലും പൊറുതി മുട്ടി ജനം

 
പടം. 11hari10 കുറ്റിയാട്ടൂര്‍ പൊറോളത്ത്   പത്ത് മീറ്റര്‍ ഇടവിട്ട് റോഡ് പൊട്ടിച്ച് പൈപ്പിട്ട ഇടങ്ങളില്‍ റീതാറിങ്ങ് നടത്താത്ത നിലയില്‍.
 കുറ്റിയാട്ടൂര്‍: പൊറോളം- കാര്യാംപറമ്പ് റോഡില്‍  ഒരു കീലോമീറ്റര്‍ ദൂരം യാത്ര ചെയ്യുന്നതിന് ഗിയര്‍  മാറ്റാതെയും വേഗത കൂട്ടാതെയും വണ്ടിയോടിക്കണം. രണ്ട് വര്‍ഷം മുമ്പാണ് ഇവിടെയുള്ള എല്ലാ വീടുകളിലും ജലജീവന്‍ മിഷന്‍ പദ്ധതിയിലൂടെ കുടിവെള്ള വിതരണത്തിന് ഗാര്‍ഹിക കണക്ഷന്‍ നല്‍കാനായി  റോഡ് വെട്ടി പൊളിച്ച് പൈപ്പിട്ടത്. ഏകദേശം പത്ത് മീറ്ററില്‍ ഒരിടത്ത് എന്ന തോതിലാണിതുള്ളത്. വാഹനങ്ങള്‍ ഓടാന്‍ തുടങ്ങിയതോടെ പൈപ്പുകളിട്ട കുഴികള്‍ വലുതാകുകയും യാത്രാക്‌ളേശം ദുഷ്‌കരമാവുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാരുടെ ഇടപെടലിലൂടെ മണ്ണിട്ട് കുഴികള്‍ നിറച്ചെങ്കിലും ഇപ്പോള്‍ കടുത്ത പൊടിശല്യവും തുടങ്ങി.  അടിയന്തിരമായി താറിങ്ങ് നാടത്തി പൊറോളം- ചട്ടുകപ്പാറ റോഡിലൂടെയുള്ള സുഗമമായ ഗതാഗതം സാധ്യമാക്കണമെന്നാണ് ആവശ്യമുയരുന്നത്. അതു കൂടാതെ ആവിടെ റോഡ് തകര്‍ന്നതും യാത്രാക്കാര്‍ റോഡിനെ അവഗണിക്കാനിടയാക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പൊതുശ്മശാനം മുതല്‍ പൊറോളം വിനോദന്‍ പീടികക്ക് സമീപത്തു വരെയുള്ള റോഡിലാണ് 25 ഇടങ്ങളില്‍ റോഡി വെട്ടി പൊളിച്ചിട്ടുള്ളത്.
 
 പൈപ്പുകളിട്ട ഭാഗം അടിയന്തിരമായി താറിങ്ങ് നടത്തണം.

കുറ്റിയാട്ടൂര്‍ -പൊറോളം കവല മുതല്‍ ഇരുഭാഗത്തുമുള്ള ജനസാന്ദ്രത കൂടിയ ഭാഗത്തെ റോഡ് വെട്ടി പൈപ്പിട്ട ഭാഗങ്ങള്‍ താറിങ്ങ്  നടത്താതെയിട്ടത് കടുത്ത പ്രതിഷേധത്തിനിടയാക്കുകയാണ്. നേരത്തേ നിരകവധി തവണ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. ഇപ്പോള്‍ ഗാതഗത തടസ്സവും പൊടിശല്യവും രൂക്ഷമായിരിക്കയാണ്. അടിയന്തിര ഇടപെടല്‍ ഉണ്ടാകണം.
യൂസഫ് പാലക്കല്‍,
പൊറോളം പഞ്ചായത്തംഗം , കുറ്റിയാട്ടൂര്‍.

കടകളിലേക്ക് ജനങ്ങളെത്താതെയായി

പൊടിശല്യം മൂലം കടകളിലെ പലവ്യഞ്ജനങ്ങളും മറ്റും വാങ്ങാനായെത്തിവര്‍ ഇപ്പോള്‍ വരാന്‍ മടിക്കുകയാണ്. സാധനങ്ങളും മറ്റും പൊടി പാറി വികൃതമാകുകയാണ്. കട അടച്ചിടേണ്ട സ്ഥിതിയാണിപ്പോഴുള്ളത്.
സി.കെ.ദാമു, കടയുടമ, പൊറോളം.

0/Post a Comment/Comments