Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 കെ.എസ്.ടി.എ. യാത്രയയപ്പ് നടത്തി
 പടം. 22hari10  കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസ്സോസിയേഷന്‍(കെ.എസ്.ട
ി.എ) തളിപ്പറമ്പ് ഉപജില്ലാ കമ്മിറ്റി വിരമിക്കുന്ന അധ്യാപകര്‍ക്ക് സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം  കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു
 മയ്യില്‍:  കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസ്സോസിയേഷന്‍ തളിപ്പറമ്പ് സൗത്ത് ഉപജില്ല കമ്മിറ്റി വിരമിക്കുന്ന 16 അധ്യാപകര്‍ക്ക് യാത്രയയപ്പും  കൗണ്‍സില്‍ യോഗവും നടത്തി.  മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സംസ്ഥാന കമ്മിറ്റിയംഗം കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് പി. പ്രദീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.സി. സുനില്‍, ഉപജില്ലാ സെക്രട്ടറി കെ.കെ. പ്രസാദ്, പി.പി. സുരേഷ്ബാബു, ടി. രാജേഷ്, കെ.കെ.വിനോദ്കുമാര്‍,എം.വി. സുനിത,പി.സിതാര  തുടങ്ങിയവര്‍ സംസാരിച്ചു.

0/Post a Comment/Comments