Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മനുഷ്യരുടെ ഓർമകളിലൂടെ ഗ്രന്ഥാലയങ്ങളുടെ ചരിത്രം : ശിഹാബുദ്ധീൻ പൊയ്തുംകടവ് തായംപോയിലിൽ 14 ന്പ്രകാശനം ചെയ്യും

മനുഷ്യരുടെ ഓർമകളിലൂടെ ഗ്രന്ഥാലയങ്ങളുടെ ചരിത്രം : ശിഹാബുദ്ധീൻ പൊയ്തുംകടവ് തായംപോയിലിൽ 14 ന്പ്രകാശനം ചെയ്യും

മയ്യിൽ: കേരളത്തിലെ സാമൂഹിക മുന്നേറ്റങ്ങളെ രേഖപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള  വാമൊഴി ചരിത്രം അഥവാ 'മെമ്മറിപീഡിയ'യുടെ രണ്ടാംഘട്ട അഭിമുഖങ്ങളുടെ പ്രകാശനം 14 ന് നടക്കും. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്ന കേരള ലൈബ്രറി മൂവ്മെൻ്റ് അഭിമുഖങ്ങളുടെ പ്രകാശനവും ആദ്യകാല ഗ്രന്ഥശാലാ പ്രവർത്തകരുമായുള്ള അഭിമുഖങ്ങളും തായംപൊയിൽ, സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയത്തിൽ വൈകിട്ട്‌ മൂന്നുമുതൽ നടക്കും.  അഞ്ചിന്‌ എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്‌ ഗ്രന്ഥശാലകളുടെ സാംസ്കാരിക ചരിത്രം എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും.

കൃത്യമായ രേഖപ്പെടുത്തലുകളിലാത്തതു മൂലം പല സാമൂഹിക മുന്നേറ്റങ്ങളും പൊതുസ്മരണയിൽ നിന്നും ഔദ്യോഗിക ചരിത്രത്തിൽ നിന്നും മാഞ്ഞുപോകുന്ന സാഹചര്യത്തിൽ, ദീർഘമായ അഭിമുഖങ്ങളിലൂടെ  ഈ വിടവ് നികത്താൻ മെമ്മറിപീഡിയ ശ്രമിക്കുന്നു. പതിനഞ്ചോളം സാമൂഹിക മുന്നേറ്റങ്ങളെ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ മെമ്മറിപീഡിയ രേഖപ്പെടുത്തിയിട്ടുണ്ട്. നൂറിലധികം അഭിമുഖങ്ങളിൽ നിന്നായി 400-ലധികം എപ്പിസോഡുകളിലായാണ് ഈ ചരിത്രം ക്രമീകരിച്ചിരിക്കുന്നത്.

പ്രമുഖ മാധ്യമ പ്രവർത്തകനായ വിനോദ്‌ കെ ജോസിന്റെ നേതൃത്വത്തിലുള്ള ‘മെമ്മറിപീഡിയ’ ആണ്‌ ഗ്രന്ഥശാലകളുടെ വാമൊഴി ചരിത്രം തയ്യാറാക്കുന്നത്‌.

ചടങ്ങിൽ, മെമ്മറിപീഡിയ സ്ഥാപകൻ വിനോദ്‌ കെ ജോസ്‌, ഹിമാൽ സ‍ൗത്തേഷ്യ മാനേജിങ് എഡിറ്റർ ലീനാ ഗീതാ രഘുനാഥ്‌, എഴുത്തുകാരൻ വി എച്ച്‌ നിഷാദ്‌ തുടങ്ങിയവർ അതിഥികളായെത്തും.

കേരളത്തിൽ ദേശീയ പ്രസ്ഥാനത്തിന്‌ സമാന്തരമായി വളർന്നുവികസിച്ച ഗ്രാമീണ ലൈബ്രറികളുടെ സാമൂഹ്യ ചരിത്രമാണ്‌ വിവിധ മേഖലകളിലെ മനുഷ്യരുടെ ഓർമകളിലൂടെ രേഖപ്പെടുത്തുക. പഴയകാല ഗ്രന്ഥാശാല പ്രവർത്തകർ, ഗ്രന്ഥശാലസംഘം ഭാരവാഹികൾ, ലൈബ്രേറിയന്മാർ, വായനക്കാർ തുടങ്ങി പ്രശസ്‌തരും അല്ലാത്തവരുമായ ആളുകളുടെ ഓർമകളാണ്‌ അഭിമുഖങ്ങളിലൂടെ സമാഹരിക്കുക. സമൂഹമാധ്യങ്ങളിലൂടെയാണ്‌ മെമ്മറിപീഡിയ ആളുകളിലേക്ക്‌ എത്തുക.

0/Post a Comment/Comments