മലപ്പട്ടം ഗംഗാധരൻ്റെ മഹാനിധി എന്ന കവിതാ സമാഹാരത്തെക്കുറിച്ച് ഡോ : ആനന്ദകൃഷ്ണൻ എടച്ചേരി പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ചു. ബഷീർ പെരു വളത്ത് പറമ്പ്, ഒ എം മധുസൂദനൻ, കെ വി യശോദ,ടി.കെ. ഡി മുഴപ്പിലങ്ങാട് എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു.
പ്രകാശൻ പൂക്കണ്ടം പാറ, എ കെ രാമചന്ദ്രൻ, മുരളീധരൻ പട്ടാന്നൂർ, ടി ഗംഗാധരൻ അഡൂർ, വസന്ത ടീച്ചർ ,ദിലേഷ് പി. പി, കെ. നാരായണൻ നമ്പൂതിരി എന്നിവർ മലപ്പട്ടം ഗംഗാധരൻ്റെ കവിതകൾ ആലപിച്ചു.
വീടായിത്തീർന്നവൾ,സൂര്യാക്ഷരങ്ങൾ, മരംകൊത്തികളും മറ്റു ചിലതും എന്നീ കവിതാ സമാഹാരങ്ങളേക്കുറിച്ച് ശശീന്ദ്രൻ ചാല, പ്രകാശൻ പുത്തൂർ എന്നിവർ പുസ്തകപരിചയം നടത്തി.
മലപ്പട്ടം ഗ്രാമ സാഹിത്യ സഭയോടനുബന്ധിച്ച് മഹേഷ് പെരിങ്ങോം അവതരിപ്പിച്ച മായാജാല പരിപാടിയും നടന്നു.

Post a Comment