Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കാട്ടുപന്നിയിടിച്ച് കെ.എസ്.ഇ.ബി. ലൈന്‍മാന് പരിക്ക്

കാട്ടുപന്നിയിടിച്ച് കെ.എസ്.ഇ.ബി. ലൈന്‍മാന് പരിക്ക്

മയ്യില്‍: ഡ്യൂട്ടി കഴിഞ്ഞ് രാത്രിയില്‍  വിട്ടിലേക്ക് പോകുന്നതിനിടയില്‍ സ്‌കൂട്ടറില്‍ കാട്ടുപന്നിയിടിച്ച്  കെ.എസ്.ഇ.ബി.ലൈന്‍മാന് ഗുരുതര പരിക്ക്.  കുറ്റിയാട്ടൂര്‍ പെരുമ്പുള്ളിക്കരിയിലെ ദേവീനന്ദനത്തില്‍ എം. പ്രകാശനാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.  എട്ടാം മൈല്‍ ബസ് സ്‌റ്റോപ്പിനു സമീപം  തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.  കെ.എസ്.ഇ.ബി. മയ്യില്‍ സെക്ഷനിലെ ലൈന്‍മാനാണ്.  പ്രകാശനെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. സ്‌കൂട്ടറിനിടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സ്‌കൂട്ടര്‍ തകര്‍ന്നു.

0/Post a Comment/Comments