കുറ്റ്യാട്ടൂർ: കാട്ടുപന്നിശല്യം മൂലം കർഷകർ കൃഷി ഉപേക്ഷിക്കുന്നതില്ലാതാക്കാൻ ഭരണ സമിതി ഏർപ്പെടുത്തിയ കർമ്മ 2026 പന്നി വേട്ട ലക്ഷ്യത്തിലേക്ക്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി നാല് ഘട്ടങ്ങളിലായി നടത്തിയ വേട്ടയിൽ നിരവധി കാട്ടുപന്നികളെയാണ് പിടി കൂടിയത്. തളിപ്പറമ്പ് ഫോറസ്റ്റ് എം പാനൽ ഷൂട്ടർമാരും പരിശീലനം ലഭിച്ച നായ്ക്കളുമാണ് ഇതിനായ് രംഗത്തിറങ്ങുന്നത്. തരിശ് കൃഷി രഹിത പഞ്ചായത്താക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പഞ്ചായത്ത് പ്രസിഡൻ്റ് സി. നിജിലേഷ് പറമ്പൻ്റെ നേതൃത്വത്തിലാണ് കർമ പദ്ധതി നടപ്പിലാക്കുന്നത്
Post a Comment