ഹാപ്പിനസ് ഫെസ്റ്റിഫലിൻ്റെ സമാപന ദിവസമായ ഇന്നലെ (19-02-2026) ചടങ്ങിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ റാപ്പറും ഗാനരചയിതാവുമായ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിയുടെ കല്യാണം 24 തിയ്യതി ഉണ്ടെന്ന് അറിയിച്ച് എംഎൽഎ ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർ.
ജാതി വിവേചനം, വർഗ പോരാട്ടങ്ങൾ, സാമൂഹിക അനീതി എന്നിവയെക്കുറിച്ചുള്ള സാമൂഹിക ബോധമുള്ള വരികൾക്ക് ശ്രദ്ധ നേടി വേടൻ്റെ കല്യാണം 24ാം തിയ്യതി ഉണ്ടെന്നും എന്നാൽ അത് സ്വകാര്യമായി വച്ചിരിക്കുകയാണെന്നും രജിസ്റ്റർ മാര്യേജ് ചെയ്യാൻ വേടൻ റെഡി ആയി നിൽക്കുകയാണെന്നും എംഎൽഎ പറഞ്ഞു. ഇത് കാണികളിൽ കൂടുതൽ ആകാംഷ ഉള്ളതാക്കി പരുപാടി കഴിഞ്ഞ് മടങ്ങിയപ്പോഴും ഏവരും തമ്മിൽ പറഞ്ഞതും ഇത് തന്നെയായിരുന്നു... തങ്ങളുടെ ഇഷ്ടപ്പെട്ട റപ്പറായ വേടൻ്റെ കല്യാണ വിശേഷം എംഎൽഎ പറഞ്ഞു കേട്ടതിൻ്റെ ആകാംക്ഷയിലാണ് ജനങ്ങൾ ധർമശാല ഹാപ്പിനസ് ഫെസ്റ്റിഫലിൻ്റെ വേദിയിൽ നിന്നും മടങ്ങിയത്.

Post a Comment