Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL അഥീന നാടക നാട്ടറിവ് വീട് അവാർഡ് ജേതാക്കൾക്കുള്ള അനുമോദനം നടത്തി

അഥീന നാടക നാട്ടറിവ് വീട് അവാർഡ് ജേതാക്കൾക്കുള്ള അനുമോദനം നടത്തി

മയ്യിൽ: വർഷങ്ങളായി കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അർഹിക്കുന്ന അംഗീകാരങ്ങളും അവാർഡുകളും ലഭിക്കുമ്പോൾ കലാകാരന്മാർ  കൂടുതൽ സാമുഹിക പ്രതിബദ്ധതയുള്ളവരായി മാറുമെന്ന് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  കെ.വി.അബ്ദുൾ റഹ്മാൻ പറഞ്ഞു.

കണ്ണൂർ അഥീന നാടക നാട്ടറിവ് വീട് സംഘടിപ്പിച്ച അവാർഡ് ജേതാക്കൾക്കുള്ള അനുമോദനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമപഞ്ചായത്ത് അംഗം ജിനീഷ് ചാപ്പാടി അധ്യക്ഷത വഹിച്ചു. നാടൻകലാരംഗത്തെ സമഗ്ര സംഭാവനക്കുള്ള കനൽ ഖത്തർ പുരസ്കാരം നേടിയ റംഷി പട്ടുവം, കേരള ഫോക്ക് ലോർ അക്കാദമി അവാർഡ് നേടിയ കെ.കെ.മാധവി, സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് ജേതാവ് ശ്രീധു പെരിന്തട്ട, നവപുരം പെൺമ നാടൻ കലാ പുരസ്കാരം നേടിയ ശിഖ കൃഷ്ണൻ, പ്രതിഭാ പുരസ്കാരവും എൽ.എസ്.എസ് സ്കോളർഷിപ്പും നേടിയ പൊന്നാമ്പല എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ഷിജു നണിയൂർ, ശിശിര കാരായി, പവനാസ് തുടങ്ങിയവർ സംസാരിച്ചു.

0/Post a Comment/Comments