കൊളച്ചേരി: ചേലേരി ആശാരിച്ചാല്‍ തായ്പരദേവത ക്ഷേത്രത്തിലെ കളിയാട്ടം തുടങ്ങി. 20-ന് സമാപിക്കും. ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. 18-ന് രാവിലെ ആറ് മുതല്‍ വിശേഷാല്‍ പൂജകള്‍. എട്ടിന് നാഗദേവത പൂജ. പത്തിന് നാരയണീയ പാരായണം, വൈകീട്ട് ആറിന് ചുറ്റുവിളക്ക്. ഏഴിന് കലാസന്ധ്യ. 19-ന് രാവിലെ പത്തിന് നാരായണീയ പാരായണം. വൈകീട്ട് നാലിന് കുടസമര്‍പ്പണം. ആറിന് ഇളങ്കോലം. എട്ടിന് വെള്ളാട്ടം. പത്തിന് തിരുമുല്‍കാഴ്ച. 20-ന് രാവിലെ നാലിന് ദൈവത്താര്‍ ഗുളികന്‍ പുറപ്പാട്. ആറിന് തായ്പരദേവതയുടെ തിരുമുടി നിവരല്‍. ഏഴിന് വിഷ്ണുമൂര്‍ത്തി. എല്ലാദിവസവും രാത്രി എട്ടിനും 20-ന് ഉച്ചക്ക് ഒന്നിനും ് പ്രസാദ സദ്യ ഉണ്ടാകും.

Post a Comment