Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL രണ്ട് പതിറ്റാണ്ടായി ശിവരാത്രി നാളില്‍ വേളം ഗണപതിക്ഷേത്രത്തിനു മുന്നില്‍ തണ്ണീര്‍ പന്തലൊരുക്കി മയ്യില്‍ ജിഷ വാടക സ്റ്റോര്‍

രണ്ട് പതിറ്റാണ്ടായി ശിവരാത്രി നാളില്‍ വേളം ഗണപതിക്ഷേത്രത്തിനു മുന്നില്‍ തണ്ണീര്‍ പന്തലൊരുക്കി മയ്യില്‍ ജിഷ വാടക സ്റ്റോര്‍

മയ്യില്‍: ശിവരാത്രി മഹോത്സവത്തിന്റെ നാളുകളില്‍ വേളം ഗണപതി ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് മയ്യില്‍ ജിഷ വാടക സ്‌റ്റോര്‍ വിതിരണം ചെയ്യുന്ന മധുര പാനീയത്തിന് രണ്ട് പതിറ്റാണ്ട്. ദീര്‍ഘകാലമായി കെ. ജനാര്‍ദ്ധനന്‍രെ ഉടമസ്ഥതയിലുള്ള ജിഷ വാടക സ്റ്റോറിലെ ജീവനക്കാരാണ് ചെറു നാരങ്ങ ജ്യൂസ് സൗജന്യമായി വിതരണം നടത്തുന്നത്. വിതരണത്തിനായി ജനാര്‍ദ്ധനനും മുന്‍ നിരയിലുണ്ടാകും. ദാഹമകറ്റി ക്ഷേത്രത്തിലേക്ക് പോകാം എന്ന് വിളിച്ചു പറയുന്നത് കേള്‍ക്കുമ്പോള്‍ ആദ്യം ഒന്നമ്പരക്കുന്നവര്‍  പിന്നീട് രണ്ട് ഗ്ലാസ്സ് പാനീയം കഴിക്കാനോടിയെത്തുകയാണ് പതിവ്. ഇവരുടെ തന്നെ പിക്കപ്പ് വാനില്‍ ശുദ്ധമായ കുടിവെള്ളവും മറ്റ് പാത്രങ്ങളുമെത്തിച്ചാണ് വിതരണം നടത്തുന്നതെന്ന് വര്‍ഷങ്ങളായി ഡ്രൈവറായി ജോലി ചെയ്യുന്ന പുളിയാല സുജിത്ത് പറഞ്ഞു. മഹോത്സവ നാളുകളിലെത്തുന്ന എല്ലാവര്‍ക്കും ആവശ്യത്തിന് പാനീയ വിതരണം നടത്താനാണ് തീരുമെന്ന് ജനാര്‍ദ്ധനന്‍ പറഞ്ഞു.കഴിഞ്ഞ നാല്‍പത് വര്‍ഷക്കാലമായി മയ്യില്‍ ടൗണില്‍ പ്രവര്‍ത്തിരക്കുന്ന സ്ഥാപനമാണിത്.


0/Post a Comment/Comments