Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL 'കുറ്റ്യാട്ടൂരിലെ ശ്രീ കൂർമ്പ' എന്ന വീഡിയോ ഗാനത്തിന്റെ റിലീസിങ് നാളെ

'കുറ്റ്യാട്ടൂരിലെ ശ്രീ കൂർമ്പ' എന്ന വീഡിയോ ഗാനത്തിന്റെ റിലീസിങ് നാളെ

കലാലയ കുറ്റ്യാട്ടൂർ യൂട്യൂബ് ചാനലിന്റെ ബാനറിൽ നവധ്വനി കതൃക്കോട്ട് സഹകരണത്തോടെ കുറ്റ്യാട്ടൂർ ശ്രീകൂർമ്പ കാവിനെ കുറിച്ച് ആദ്യമായി നിർമിക്കുന്ന കുറ്റ്യാട്ടൂരിലെ ശ്രീ കൂർമ്പ എന്ന വീഡിയോ ഗാനത്തിന്റെ റിലീസിങ് ഫെബ്രുവരി 27നു വൈകിട്ട് 7നു നടക്കും. കതൃക്കോട്ട് കഴകപ്പുരയിൽ വച്ച് നടക്കുന്ന ചടങ്ങിൽ വച്ച് ക്ഷേത്രം സ്ഥാനികൻ കതൃക്കോട്ട് മനീഷ് ആയത്താർ റിലീസിങ് നിർവഹിക്കും. എം. പ്രകാശൻ (സെക്രട്ടറി, കുറ്റ്യാട്ടൂർ കൂർമ്പ കാവ് ട്രസ്റ്റ്) അധ്യക്ഷത വഹിക്കും. സിനിമ_ കോമഡിഷോ താരവും അവതാരകനുമായ നവീൻ പനങ്കാവ് വിശിഷ്ടാതിഥിയാകും.

സജീവ് അരിയേരിയാണ് ഗാനത്തിന്റെ സംവിധാനം നിർവഹിച്ചത്. ക്യാമറ ലിപിൻ നാരായണൻ. ഷാജി.കെ കുറ്റ്യാട്ടൂരിന്റെ വരികൾക്ക് സംഗീതം പകർന്നത് മഹേഷ് മലപ്പട്ടമാണ്. ആലാപനം റാണി ജോയ് പീറ്ററും, ധനൂപ് നാരായണനുമാണ്.



0/Post a Comment/Comments