Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വികസന വിഞ്ജാന സഭ സംഘടിപ്പിച്ചു

വികസന വിഞ്ജാന സഭ സംഘടിപ്പിച്ചു

'റിപ്പബ്ലിക്ക് സദസ്സിൻ്റെ ഭാഗമായി വികസന വിഞ്ജാന സഭ സംഘടിപ്പിച്ചു. തളിപ്പറമ്പ് താലൂക്ക് ലൈബ്രററി കൗൺസിൽ സെക്രട്ടറി ഇ.കെ അജിത്ത്കുമാർ പരിപാടി ഉൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വെച്ച് സർഗചേതന വായനശാല പബ്ലിക്ക് അഡ്രസിങ്ങ് സിസ്റ്റത്തിൻ്റെ സ്വീച്ച് ഓൺ കർമ്മവും സിനിയർ സിറ്റി സൺഫോറം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ കവിത രചന മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ സ്മിത അജയൻ, സംസ്ഥാന സ്കൂൾ കലോൽസവത്തിൽ വഞ്ചിപ്പാട്ടിൽ എ ഗ്രേഡ് നേടിയ ശ്രീലക്ഷ്മി ബി.,പത്താംത്തരം തുല്യത പരീക്ഷയിൽ വിജയം നേടിയ ഒ.വി. സുശീല,രജില കെ.വി,ഷൈമ കെ., രജിത പി... എന്നീ വരെ ചടങ്ങിൽ അനുമോദിച്ചു. പഞ്ചായത്ത് മെമ്പർ വി.സി. ജയപ്രകാശനെ ചടങ്ങിൽ വെച്ച് ആദരിച്ചു. റിപ്പബ്ലിക്ക് ദിന ക്വിസ്സ് മൽസരം ' ചിത്രരചന മൽസരം എന്നീവയിൽ വിജയികൾക്കായവർക്ക് സമ്മാനദാനവും അജിത്ത് മാസ്റ്റർ നിർവ്വഹിച്ചു. ഗാന്ധിയെ അനുസ്മരിച്ചു കൊണ്ട് 'അജയകുമാർ. കെ. പ്രഭാക്ഷണം നടത്തി. യു.മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി. തരേഷ് നന്ദിയു വി.സുനിൽകുമാർ സ്വാഗതവും പറഞ്ഞു. അനുമോദനത്തിന് നന്ദി പറഞ്ഞു കൊണ്ട് സ്മിത അജയൻ , ഒ.വി. സുശീല എന്നീ വർ മറുമൊഴി പ്രസംഗം നടത്തി. തുടർന്ന് ഗാനാല പനവും നടത്തി

0/Post a Comment/Comments