കണ്ണൂർ : കുടുംബശ്രീ സംസ്ഥാന ബഡ്‌സ് ഒളിമ്പിയയുടെ ആദ്യ ദിനം കണ്ണൂരിന്റെ ആദ്യ സ്വർണം പൊരുതി നേടിയ നമ്മുടെ മയ്യിലിന്റെ അഭിമാനം മായി മാറിയ നമ്മുടെ സ്വന്തം അരുൺ ബാബു.
സീനിർ ഹയർ അബിലിറ്റി വീലചെയർ റേസിൽ വാശിയെറിയ പോരാട്ടത്തിന് ഒടുവിൽ ആണ് അരുണിന്റെ സ്വർണ നേട്ടം.ജില്ലാ തലത്തിലും ഇതേ ട്രാക്കിലെ വിജയം ആവർത്തിക്കാൻ ആയത് ഇരട്ടി മധുരമായി. മാറി കുറ്റ്യാട്ടൂർ കുടുംബശ്രീ സി ഡി എസിനു കീഴിലെ സ്നേഹതീരം ബഡ്‌സ് സ്കൂൾ വിദ്യാർത്ഥി ആണ് 27കാരൻ ആയ അരുൺ കുമാർ.
ക്രിക്കറ്റും ഫുട്ബോളും ആണ് ഇഷ്ട വിനോദം. കണ്ണൂരിന് വേണ്ടി ആദ്യ സ്വർണം നേടാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ഇത്തവണ കപ്പ് കണ്ണൂരിന്റെ മണ്ണിലേക്ക് തന്നെ വരും എന്ന ശുഭ പ്രതീക്ഷയിലുമാണ് അരുൺ. ഉണ്ടായത് മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് CC വിനേദ് കുമാറും ജനപ്രതിനിധികളും അരുണിന്റെ വീട്ടിൽ എത്തി അഭിനന്ദനവും ആദരവും നൽകി.

Post a Comment