മയ്യിൽ : മയ്യിൽ കയരളം സ്വദേശിനി ജാനശ്രി യൂണിവേഴ്സിറ്റിയിലെ പവർലിഫ്റ്റിങ്ങിൽ വെള്ളിമെഡൽ നേടി. യൂണിവേഴ്സിറ്റിയിലെ പവർ ലിഫ്റ്റിങ്ങിലെ ആദ്യ മത്സരത്തിലായിരുന്നു മെഡൽ കരസ്ഥമാക്കിയത്.
കഴിഞ്ഞവർഷം മധ്യപ്രദേശിലെ ഇൻഡോറിൽ വച്ച് നടന്ന ദേശീയ ആം റസ്ലിംങ്ങിൽ വെങ്കല മെഡലും ജാനശ്രീ സ്വന്തമാക്കിയിട്ടുണ്ട്.കണ്ണൂർ വുമൺസ് കോളേജിൽ ആണ് പരിശീലനം നടത്തുന്നത് ഫിസിക്കൽ എജുക്കേഷനും പ്രൊഫസർ ശ്യാം സാറാണ് ജാനശ്രീയുടെ കോച്ച്.
കൃഷ്ണമേനോൻ സ്മാരക വുമൺസ് കോളേജിലെ ഫസ്റ്റ് ഇയർ ഡിഗ്രി BSC Maths പഠിതാവാണ് 18കാരിയായ ജാനശ്രി. മയ്യിൽ കയരളം സ്വദേശിയായ എ കെ രതീഷിന്റെയും എൻ രേഷ്മയും മകളാണ് ജാനശ്രീ.



Post a Comment