കുറ്റ്യാട്ടൂർ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ കുറ്റ്യാട്ടൂർ യൂനിറ്റ് വനിതാവേദിയും കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ ഹോമിയോപ്പതിയും സംയുക്തമായി കുറ്റ്യാട്ടൂർ പെൻഷൻ ഭവനിൽ സംഘടിപ്പിച്ച ഹോമിയോ സൗജന്യ മെഡിക്കൽ ക്യാമ്പ്ഗ്രാമപഞ്ചായത്ത് മെമ്പർ വി.ലതിക ഉദ്ഘാടനം ചെയ്തു. സി.വി.രത്നവല്ലി അധ്യക്ഷത വഹിച്ചു. കുറ്റ്യാട്ടൂർ യൂനിറ്റ് പ്രസിഡൻറ് എം.ജനാർദ്ദനൻ , മയ്യിൽ ബ്ലോക്ക് വൈസ് പ്രസിഡൻറ് സി.രാമകൃഷ്ണൻ,യൂനിറ്റ് സിക്രട്ടറി. കെ.വി.ചന്ദ്രൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർമാരായ ഡോ: മുംതാസ് ഉസ്മാൻ എം.എം; ഡോ:എം.വി. ജയ പ്രഭ, കെ.രതീദേവിഎന്നിവർ ബോധവത്ക്കരണ ക്ലാസ്സ് നടത്തുകയും രോഗികളെ പരിശോധിചശോധിച്ച് സൗജന്യമായി മരുന്ന് വിതരണം നടത്തുകയും ചെയ്തു.
Post a Comment