മയ്യിൽ: മുല്ലക്കൊടി പിലാക്കുനിമ്മൽ തറവാട്കുടുംബ സംഗമം പറശ്ശിനിക്കടവ് വിസ്മയ അമ്യൂസ്മെന്റ് പാർക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. മുതിർന്ന കുടുംബാംഗം സി.കെ. യശോദ സംഗമം ഉദ്ഘാടനം ചെയ്തു. കെ.വി. സഹദേവൻ അധ്യക്ഷത വഹിച്ചു. സി കെ സുരേഷ് ബാബു, പി.ടി. സന്തോഷ് എന്നിവർ സംസാരിച്ചു. മുതിർന്ന കുടുംബാംഗങ്ങളെ മോഹനൻ ആന്തൂർ, മുകുന്ദൻ കുറ്റ്യാട്ടൂർ, പവിത്രൻ കല്യാശേരി, പി.ടി ഭാസ്കരൻ, സുരേഷ് ബാബു സി കെ എന്നിവർ ചേർന്ന് ആദരിച്ചു കോഴിക്കോട് ബേബി മെമ്മോറിയൽ എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോക്ടർ. റിനൂപ് രാമചന്ദ്രൻ ആരോഗ്യ ബോധവൽക്കരണ ക്ലാസ് എടുത്തു. തുടർന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി

Post a Comment