Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കസേരയില്‍ നിന്നെഴുന്നേല്‍ക്കുമ്പോള്‍ വീണ് കഴുത്തിന് പരിക്കേറ്റ ഫുട്‌ബോള്‍ താരം മരിച്ചു.

കസേരയില്‍ നിന്നെഴുന്നേല്‍ക്കുമ്പോള്‍ വീണ് കഴുത്തിന് പരിക്കേറ്റ ഫുട്‌ബോള്‍ താരം മരിച്ചു.

മയ്യില്‍: കസേരയില്‍ നിന്നെഴുന്നേള്‍ക്കുമ്പോള്‍ വീണ് കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഫുട്‌ബോള്‍ താരം മരിച്ചു. കുറ്റിയാട്ടൂര്‍ പത്താം മൈലിലെ ഒ. സുജിത്ത്(45) ആണ് ചികിത്സക്കിടെ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടിന് വീട്ടില്‍ വരാന്തയില്‍ കസേരയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോഴാണ് തെന്നി വീണത്. പത്താംമൈല്‍ യുവതരംഗം സ്‌പോര്‍ട്‌സ് ക്ലബ്ബ്, 97 മയ്യില്‍ ഫുട്‌ബോള്‍ ക്ലബ്ബ് എന്നീ ക്ലബ്ബുകളിലെ ഫുട്ബോൾ താരമാണ്. തുടര്‍ന്ന് കണ്ണൂരിലും മംഗളൂരുവിലും ചികിത്സ നടത്തി വരികയായിരുന്നു.

അച്ഛന്‍: പരേതനായ കെ. ഉത്തമന്‍.

അമ്മ: ഒ.രോഹിണി.

ഭാര്യ: അതുല്യ(മട്ടന്നൂര്‍).

മകള്‍: ഏക.

സഹോദരങ്ങള്‍: സുമേഷ് (പത്താംമൈല്‍), സുനില (തലശ്ശേരി)

സംസ്‌കാരം ശനിയാഴ്ച രാവിലെ പത്തിന് കുറ്റിയാട്ടൂര്‍ പൊറോളം പൊതുശ്മശാനത്തില്‍.

0/Post a Comment/Comments