ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ണൂരിൽ വെച്ച് കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് സിപിഎം നാറാത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ ടൗണിൽ നിന്ന് നാറാത്ത് ബസാറിലേക്ക് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
പ്രസ്ഥാനത്തിനെതിരെ വരുന്ന അക്രമണം കണ്ടുനിൽക്കാൻ കഴിയില്ലെന്നും അക്രമിക്കാൻ വരുന്നവരെ വെറുതെ വിടാൻ ഉദ്ദേശമില്ലെന്നും സിപിഎം നാറാത്ത് ലോക്കൽ സെക്രട്ടറി അരക്കൻ പുരുഷോത്തമൻ പൊതുയോഗത്തിൽ പറഞ്ഞു.


Post a Comment