മയ്യിൽ: പയ്യാവൂർ ഊട്ടുൽസവത്തിൻ്റെ ഭാഗമായി ചെറുപഴശ്ശി തൃക്കപാലേശ്വരം നെയ്യമൃത സംഘം മഠത്തിൽ കയറി.പാടി ഇല്ലത്ത് ഹരിഗോവിന്ദൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ ആറംഗ സംഘംകലശം കുളിച്ച് വ്രതം തുടങ്ങി. മൂത്ത കാരണവർ കോയാടൻ ചോയിക്കുനിമ്മൽ പവിത്രൻ നമ്പ്യാർ, ക്ഷേത്രം ഊരാളൻ മാരായ മാണിക്കോത്ത് സുരേന്ദ്രൻ നമ്പ്യാർ, രയരോത്ത് ശ്രീധരൻ നമ്പ്യാർ എന്നിവരാണ് നേതൃത്വം നൽകുന്നത്. ചേലോറ വീട്ടിൽ സദാനന്ദൻ നമ്പ്യാർ, അയനത്ത് കുറ്റ്യാട്ട് ഹരീഷ് നമ്പ്യാർ, വായോറ വടക്കേ വീട്ടിൽ ചന്ദ്രൻ നമ്പ്യാർ, ഇടവൻ പുതിയ വീട്ടിൽ ജയേഷ് നമ്പ്യാർ, അയനത്ത് കുറ്റ്യാട്ട് രാധാകൃഷ്ണൻ നമ്പ്യാർ എന്നിവരാണ് സംഘത്തിലുള്ളത്.


Post a Comment