ചേറില്‍ നിന്ന് ചോറിലേക്കുള്ള പഞ്ചതന്ത്രം
വയലിനെ തരിശിടാതെ കാത്തത് വ്യത്യസ്ത ജോലിയില്‍ നിന്ന് വിരമിച്ച അഞ്ച് പേര്‍.
എം.കെ.ഹരിദാസന്‍.
പടം. 14hari12 മയ്യില്‍ പാടശേഖരത്തിലെ കവിളിയോട്ട് ജനകീയ വായനശാല ആന്‍ഡ് ഗ്രന്ഥാലയം പ്രവര്‍ത്തക സമിതി അംഗങ്ങള്‍ കൃഷി പരിപാലനത്തില്‍
മയ്യില്‍: വയല്‍ തരിശിടുന്നതില്‍ പ്രയാസപ്പെട്ട് വയലൊരുക്കുന്നത് മുതല്‍ കൊയ്യുന്നത് വരെയുള്ള എല്ലാം കൂട്ടായ്മയില്‍ ചെയ്യാനുറച്ച അഞ്ച് പേര്‍ വിളയിച്ചത് നൂറുമേനി. ചേറില്‍ നിന്ന് ചോറിലേക്കുള്ള പഞ്ചതന്ത്രമാണിവര്‍ക്ക് പറയാനുള്ളത്. മയ്യില്‍ പാടശേഖരത്തിലെ കവിളിയോട്ട്ചാല്‍ വയലിലാണ് മൂന്നേക്കര്‍ പാടം വ്യത്യസ്ത ജോലികളില്‍ നിന്ന് വിരമിച്ച അഞ്ച് പേരുടെ പ്രയത്‌നത്തില്‍ പൊന്‍കതിരണിഞ്ഞത്. കടൂത്ത പന്നിശല്യം കാരണവും , കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി എന്നിവ കൃഷിയില്‍ നിന്ന് വിട്ടതും തൊഴിലാളികളെ കിട്ടാത്തതിനാലും പൊറുതി മുട്ടിയ ഭൂവുടമകള്‍ കൃഷി ഉപേക്ഷിച്ചതോടെയാണ് വയല്‍ തരിശിലേക്ക് നീണ്ടത്. തുടര്‍ന്നാണ് മയ്യില്‍ കവിളിയോട്ട് ചാല്‍ ജനകീയ വായനശാല ആന്‍ഡ് ഗ്രന്ഥാലയം പ്രവര്‍ത്തക സമിതി അംഗങ്ങളായ മുന്‍ പഞ്ചായത്തംഗവും കോടിതി ജീവനക്കാരനുമായ ഇ.എം. സുരേഷ് ബാബു, മുന്‍ അധ്യാപകനായ കെ.പി. ചന്ദ്രന്‍, പ്രവാസിയായിരുന്ന സി.കെ. പ്രേമരാജന്‍, ചെത്തു തൊഴിലാളിയായിരുന്ന എം.രാജന്‍, സ്വകാര്യ ജോലികള്‍ ചെയ്തു വന്നിരുന്ന ടി.ചന്ദ്രന്‍ എന്നിവര്‍ കൃഷി ചെയ്യാനിറങ്ങയത്. പന്നിശല്യത്തിനെതിരെ ആഴ്ചകള്‍ നീണ്ട ഒരു കീലോമീറ്റര്‍ നീളമുള്ള വേലി നിര്‍മാണമാണ് തുടക്കത്തില്‍ ചെയ്തത്. മൂന്നേക്കര്‍ വയലൊരുക്കല്‍, വിത്തിടല്‍, വളപ്രയോഗം തുടങ്ങി കതിരുകാക്കാന്‍ ഇവര്‍ തുനിഞ്ഞിറങ്ങുകയായിരുന്നു. വായനശാല സെക്രട്ടറി വി.വി. വേണുഗോപാല്‍ പ്രസിഡന്റ് ടി. പ്രദീപന്‍ എന്നിവരും മയ്യില്‍ കൃഷി ഭവന്‍ ഉദ്യോഗസ്ഥരും ഒപ്പം കൂടി. കൃഷിയില്ലാതായതോടെ പാടത്തിന് നടുവിലൂടെയുണ്ടായിരുന്ന നിലച്ച ജലനിര്‍ഗമന പാതയും ഇവര്‍ തന്നെ ശരിയാക്കി. കൂട്ടായ്മയിലെ ഇ.എം. സുരേഷ്ബാബുവും കെ.പി.ചന്ദ്രനും കഴിഞ്ഞ തദ്ധേശ തിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥികളായി മല്‍സരിച്ചവരുമാണ്. പത്ത് ടണിനു മുകളില്‍ വിളവ് ലഭിക്കാനിടയുണ്ടെന്ന് കൃഷിക്ക് നേതൃത്വം നല്‍കുന്ന ഇരുവരും പറഞ്ഞു. പുതു തലമുറയില്‍പ്പെട്ടവരെയും കൃഷിയെ ഉപേക്ഷിക്കാനൊരുങ്ങുന്നവര്‍ക്കും പാഠമാകുകയാണ് ഈ ഐവര്‍ സംഘം. പാടത്തെ കൊയത്ത് നാടിന്‍രെ ഉല്‍സവമാക്കാനൊരുങ്ങുകയാമിവര്‍. 15-ന് വൈകീട്ട് മയ്യില്‍ പഞ്ചായത്ത് പ്രസിഡന്‍ര് സി.സി. വിനോദ്കുമാര്‍ കൊയത്തുല്‍സവം ഉദ്ഘാടനം ചെയ്യും.
Post a Comment