മയ്യില്‍: വേളം മഹാഗണപതിക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ടി.സി. ബിജു നിലവിളക്ക് കൊളത്തി തുടക്കം കുറിച്ചു. മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.സി.വിനോദ്കുമാര്‍ സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ആഘോഷ കമ്മിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ വി.പി.രതി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ വിനോദ് കണ്ടക്കൈ, ദേവസ്വം ബോര്‍ഡംഗം പി.കെ. മധുസൂദനന്‍, കാസര്‍ഗോഡ് ഏറിയ അംഗം പി.വി.സതീഷ്‌കുമാര്‍, പാരമ്പര്യ ഊരാളന്‍ മാക്കന്തേരി ദാമോദരന്‍ നമ്പൂതിരി, എക്‌സിക്യൂട്ടീവ് ഓഫീസര്‍ സത്യനാരായണന്‍, എ.കെ.രുഗ്മിണിയമ്മ, യു.പ്രഭാകരന എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന മാതൃസമിതി അംഗങ്ങളായ പി.കെ.ചന്ദ്രമതി,എ.കെ.രുഗ്മിണിയമ്മ എന്നിവരെ കമ്മീഷണര്‍ ആദരിച്ചു. തുടര്‍ന്ന് സിദ്ധിവിനായക വേളം അര്‍ച്ചന അവതരിപ്പിച്ച പ്രഹ്‌ളാദ ചരിതം കഥകളിയും നടന്നു. ആഘോഷ പരിപാടികള്‍ 16-ന് പുലര്‍ച്ചെ സമാപിക്കും.
Post a Comment