Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ വള്ളിയോട്ടുവയൽ ജയകേരള വായനശാല വിവിധ റിപ്പബ്ലിക്ക് ദിന സദസ്സുകൾ സംഘടിപ്പിച്ചു

മയ്യിൽ വള്ളിയോട്ടുവയൽ ജയകേരള വായനശാല വിവിധ റിപ്പബ്ലിക്ക് ദിന സദസ്സുകൾ സംഘടിപ്പിച്ചു

മയ്യിൽ: സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ ആഹ്വാനമനുസരിച്ച് വള്ളിയോട്ടുവയൽ ജയകേരള വായനശാല വിവിധ റിപ്പബ്ലിക്ക് ദിന സദസ്സുകൾ സംഘടിപ്പിച്ചു. സമാപന സദസ്സിൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വം എന്ന വിഷയത്തിൽ മുതിർന്ന എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ കെ. ബാലകൃഷ്ണൻ പ്രഭാഷണം നടത്തി.

പരിപാടിയോടനുബന്ധിച്ച് രുചിയരങ്ങ് എന്ന പേരിൽ വനിതാ വേദിസംഘടിപ്പിച്ച പലഹാര മേളയിൽ വൈവിധ്യമാർന്ന പതിനഞ്ചിലേറെ പലഹാരങ്ങളുടെ പ്രദർശനവും വിതരണവും നടത്തി.റിപ്ലബ്ലിക്ക് ദിന സദസ്സുകളിൽ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാന വിതരണവും നടന്നു.വായനശാല പ്രസിഡണ്ട് വി. വി. ദേവദാസൻ അധ്യക്ഷനായി. സെക്രട്ടറി ഇ.പി.രാജൻ സി.കെ. ശോഭന എന്നിവർ സംസാരിച്ചു.

0/Post a Comment/Comments