എസ്.പി.വെങ്കിടേശ് ഓര്‍മകളില്‍ ഗസല്‍ ഗായകന്‍ എ.കെ.രാമചന്ദ്രന്‍
പടം. 4hari50 കുറ്റിയാട്ടൂരിലെ എ.കെ.രാമചന്ദ്രന്‍ എസ്.ബി. വെങ്കിടേശിനൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍.
മയ്യില്‍: തെന്നിന്ത്യന്‍ സംഗീത ചക്രവര്‍ത്തിക്കൊപ്പം അസ്സോസിയേറ്റ് ഡയരക്ടറായി പ്രവര്‍ത്തിച്ച നാളുകള്‍ ഓര്‍ത്തെടുത്ത് കുറ്റിയാട്ടൂരിലെ ഗസല്‍ ഗായകനും ശ്‌സ്ത്ര ലേഖകനുമായ എ.കെ.രാമചന്ദ്രന്‍. സഞ്ജീവ് നമ്പ്യാര്‍ സംവിധാനം ചെയ്ത അടുത്ത ചോദ്യം എന്ന പുതുമുഖ നടന്‍മാര്‍ അഭിനയിച്ച സിനിമയിലാണ് എസ്.പി.വെങ്കിടേഷ് മ്യൂസിക് ഡയരക്ടര്‍. രണ്ട് പാട്ടുകളാണ് അദ്ധേഹം ഡയരക്ടര്‍ ചെയ്തത്. ഉല്‍പല്‍ നായറുടെ ക്യാമറയിലാണ് സിനിമ. എസ്.പി. വെങ്കിടേഷ് സാധാരണക്കാരോട് പോലും നല്ല സമീപനം വെച്ചു പുലര്‍ത്തിയിരുന്നുവെന്നും സംഗീത സംവിധാനത്തിനും നിരവധി പ്രത്യേകതകള്‍ ഉണ്ടായിരുന്നുവെന്ന് രാമചന്ദ്രന്‍ ഓര്‍ത്തെടുത്തു. ഗാനം ലഭിക്കുന്നതിനു മുന്നേ തന്നെ സംഗീതം ചിട്ടപ്പെടുത്തുന്ന രീതിയും അദ്ധേഹത്തിനുള്ളതായി രാമചന്ദ്രന്‍ പറയുന്നു. മൂന്നു വര്‍ഷക്കാലം ചെന്നൈയില്‍ ഒപ്പം ജോലി ചെയ്തിരുന്ന രാമചന്ദ്രന്‍ ശാസ്ത്ര അധ്യാപകന്‍ കൂടിയാണ്.
Post a Comment