അപകടങ്ങള്‍ കണ്ടു മടുത്ത് കാര്യാംപറമ്പ് വാസികള്‍: ഒരേ ദിവസം മൂന്ന് അപകടങ്ങള്‍. പ്രതിഷേധത്തില്‍ ജനം.
പടം. 1hari60 മയ്യില്‍ കാഞ്ഞിരോട് റോഡിലെ കാര്യാം പറമ്പിലെ കവലയില്‍ ശനിയാഴ്ച രാവിെല ഉണ്ടായ കാറപകടം. ട്രാന്‍സ്‌ഫോര്‍ ഗ്രില്ലിടിച്ച് തകര്‍ന്ന നിലയിലാണ്.
മയ്യില്‍: റോഡ് നവീകരണത്തിനുശേഷം ദിനംതോറും അപകടങ്ങള്‍ കണ്ട് മടുത്ത് കഴിയുകയാണ് കാര്യാംപറമ്പിലുള്ളവര്‍. മയ്യില്‍ - കാഞ്ഞിരോട് റോഡി് നവീകരിച്ചതിനുശേഷം വര്‍ഷങ്ങളായി ഇവിടെ ചെറുതും വലുതുമായ അപകടങ്ങള്‍ തുടര്‍ച്ചയായി നടന്നിട്ടും കാര്യമായ അന്വേഷണമോ നടപടികളോ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. തുടര്‍ന്ന് നാട്ടുകാര്‍ ട്രാഫിക് മിറര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ അപകടങ്ങള്‍ കുറയാത്തതില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്. ശനിയാഴ്ച രാവിലെ വിമാനത്താവളത്തിലേക്ക് പോകുന്ന കാര്‍ ഇവിടെയുള്ള ട്രാന്‍സ്‌ഫോര്‍മര്‍ ഗ്രില്ലും സൂചനാ ബോര്‍ഡും തകര്‍ത്ത് മറിയുകയായിരുന്നു. ട്രാന്‍സ്‌ഫോര്‍മര്‍ തകര്‍ന്നു വീഴാന്‍ ഇഞ്ചുകളുടെ വിത്യാസം മാത്രമാണുണ്ടായിരുന്നത്. ശനിയാഴ്ച വൈകീട്ടും ഇതേ സ്ഥലത്ത് ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് ഒരാളെ ഇടിച്ചു തെറിപ്പിച്ചു. സമീപത്തെ റീജേതസ് ബോഡി വര്‍ക്ഷോപ്പ് തൊഴിലാളി മഹേഷിനെയാണ് ഇടിച്ചത്. ഇദ്ദേങത്തെ ഗുരുതരമായ പരിക്കുകളോടെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടം നിയന്ത്രിക്കാന്‍ നടപടി അനിവാര്യം
മയ്യില്‍ കാര്യാംപറമ്പ് റോഡിലെ കാര്യാംപറമ്പ് കവലയില്‍ നിരന്തരമുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് പഠനം നടത്തി നടപടി സ്വീകരിക്കണം.
എം.സുധാകരന്‍, കടയുടമ, കാര്യാംപറമ്പ്.
Post a Comment